ഫേസ്ബുക്കിൽ കമന്റിട്ടതിന് മർ‌ദനം; ഡിവൈഎഫ്ഐ മുൻ നേതാവ് വെന്റിലേറ്ററിൽ; മൂന്ന് ഡിവൈഎഫ്ഐ നേതാക്കൾ പിടിയിൽ‌

Last Updated:

ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാഗേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് കമൻ്റിട്ടതിനായിരുന്നു മർദനം. വൈരാഗ്യം തീർക്കാൻ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഹാരിസ്, കൂനത്തറ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവർ വിനേഷിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു

പിടിയാലായ ഹാരിസ്, സുർജിത്, ചികിത്സയിലുള്ള വിനേഷ് (വലത്)
പിടിയാലായ ഹാരിസ്, സുർജിത്, ചികിത്സയിലുള്ള വിനേഷ് (വലത്)
പാലക്കാട്: ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ ഫേസ്ബുക്കിൽ വിമർശിച്ച് കമന്റിട്ടതിന് ക്രൂരമർദ്ദനം നേരിട്ട വാണിയംകുളം സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. പനയൂർ സ്വദേശിയും ഡിവൈഎഫ്ഐ മുൻനേതാവുമായ വിനേഷാണ് അബോധാവസ്ഥയിൽ തുടരുന്നത്. വിനേഷിനെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്നാണ് പിടിയിലായ പ്രതികൾ പോലീസിനോട് പറഞ്ഞത്. പ്രതികളായ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം വ്യക്തമാക്കി.
ഇക്കഴിഞ്ഞ 8ന് വൈകിട്ടാണ് പാലക്കാട് വാണിയംകുളം പനയൂർ സ്വദേശി വിനേഷിനെ ഡിവൈഎഫ്ഐയുടെ നേതാക്കൾ ചേർന്ന ക്രൂരമായി ആക്രമിച്ചത്. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാഗേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് കമൻ്റിട്ടതിനായിരുന്നു മർദനം. വൈരാഗ്യം തീർക്കാൻ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഹാരിസ്, കൂനത്തറ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവർ വിനേഷിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
വിനേഷിൻ്റെ തലച്ചോറിൽ തീവ്രമായ രക്തസ്രാവം ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലാണ്. 48 മണിക്കൂർ നിർണായകമാണ്. കൂർത്ത ആയുധം കൊണ്ട് അടിച്ച സൂചനയില്ല. എന്നാൽ നിലത്ത് വീണുണ്ടായ പരിക്കുമല്ല. ഇടത്തെ കണ്ണിന് ചുറ്റും കറുപ്പ് നിറമായിരുന്നു. ശരീരത്തിൽ ചിലയിടങ്ങളിൽ ചതവുണ്ട്. ശരീരത്തിൽ പുറമെയ്ക്ക് വലിയ പരിക്കില്ല. ആന്തരിക ക്ഷതമാണ് പ്രധാനമെന്ന് ഡോക്ടർമാര്‍ പറഞ്ഞു.
advertisement
ഫേസ്ബുക്കിൽ നിരന്തരം പ്രകോപിപ്പിച്ചതിന്, വിനേഷിനെ ഭീഷണിപ്പെടുത്തുക മാത്രമാണ് ഉദ്ദേശം ഉണ്ടായിരുന്നതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.യ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല മർദ്ദിച്ചതെന്നും സംഭവത്തിൽ പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകി. എന്നാൽ ഡിവൈഎഫ്ഐ നേതാക്കളുടെ ആക്രമണം കടന്ന കയ്യായിപ്പോയി എന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വിഷയത്തിൽ സിപിഎം പ്രതികരിച്ചു
പിടിയാലായ ഹാരിസ്, സുർജിത്, കിരൺ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കും. ആക്രമണത്തിന് നേതൃത്വം കൊടുത്തുവെന്ന് പോലീസ് സംശയിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രാകേഷിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫേസ്ബുക്കിൽ കമന്റിട്ടതിന് മർ‌ദനം; ഡിവൈഎഫ്ഐ മുൻ നേതാവ് വെന്റിലേറ്ററിൽ; മൂന്ന് ഡിവൈഎഫ്ഐ നേതാക്കൾ പിടിയിൽ‌
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement