അടച്ചിട്ട പബ്ബിനുമുന്നില്‍ ദേഷ്യത്തോടെ തുറിച്ചുനോക്കുന്ന സ്ത്രീയുടെ ചിത്രം! എന്താണ് അർത്ഥമാക്കുന്നതെന്ന് സോഷ്യൽ മീഡിയ

Last Updated:

കണ്ണേറില്‍ നിന്ന് സംരക്ഷിക്കാന്‍ ആളുകള്‍ ഭയപ്പെടുത്തുന്ന മുഖം വെക്കാറുണ്ട്. ഇത് അതിന്റെ ആധുനിക പതിപ്പാണെന്നായിരുന്നു ഒരു പ്രതികരണം

(വൈറൽ ചിത്രം)
(വൈറൽ ചിത്രം)
തിരക്കേറിയ നഗരവീഥികളിലെ ചുമരുകളിലും കടകളിലും രസകരവും ആകര്‍ഷകവുമായ ചിത്രങ്ങളും നോട്ടീസുകളും കാണുന്നത് അസാധാരണമല്ല. ബംഗളൂരുവില്‍ ഒരു വഴിയാത്രക്കാരന്റെ ശ്രദ്ധപിടിച്ചുപറ്റിയ അത്തരമൊരു ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ദേഷ്യത്തോടെ കണ്ണുതള്ളി തുറിച്ചുനോക്കുന്ന ഒരു സ്ത്രീയുടെ ചിത്രം കോറമംഗലയിലെ അടച്ചിട്ട ഒരു പബ്ബിന്റെ പ്രവേശന കവാടത്തില്‍ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നതായി ഒരു വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. ചിത്രത്തില്‍ കൗതുകം തോന്നിയ അദ്ദേഹം അത് റെഡ്ഡിറ്റില്‍ പങ്കുവെക്കുകയായിരുന്നു.
ആ കെട്ടിടത്തിന്റെ രൂപകല്പനയോ ചുറ്റുപാടുകളുമായോ പൊരുത്തമില്ലാത്ത അസാധാരണമായി തോന്നുന്ന ചിത്രം ആരെയും ഒന്ന് ചിന്തിപ്പിക്കുന്നതാണ്. ഇതിനുസമാനമായ ചിത്രം പീനിയ പ്രദേശത്ത് കടകളുടെ പുറത്തും കണ്ടിട്ടുണ്ടെന്നും ഇത് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഉപയോക്താവ് പോസ്റ്റില്‍ ചോദിച്ചു. ഇത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ചിത്രത്തിന്റെ സന്ദര്‍ഭത്തെ കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.
advertisement
പോസ്റ്റ് വളരെ പെട്ടെന്ന് ശ്രദ്ധനേടി. ഇതോടെ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ ഈ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കുവെച്ചു. ഒക്ടോബര്‍ എട്ടിന് പങ്കിട്ട പോസ്റ്റ് ആയിരത്തിലധികം ആളുകളിലേക്ക് എത്തി.
ഈ ചിത്രം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. ഈ നിഗൂഢ ചിത്രത്തിനു പിന്നിലെ അര്‍ത്ഥം അന്വേഷിച്ച് ഉപയോക്താക്കള്‍ പല അനുമാനത്തിലുമെത്തി. കൗതുകകരവും രസകരവുമായ നിരവധി ഉത്തരങ്ങളും ചിലര്‍ പങ്കുവെച്ചു.
മാറത്തഹള്ളിയിലും സമാനമായ ഒരു ചിത്രം  കണ്ടിട്ടുണ്ടെന്ന് ഒരു ഉപഭോക്താവ് കുറിച്ചു. എന്നാല്‍ അവിടെ കണ്ട ചിത്രത്തില്‍ സ്ത്രീയുടെ നാവ് പുറത്തേക്ക് നീട്ടിയ തരത്തില്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും അയാള്‍ വിശദമാക്കി. ഈ ചിത്രവും അയാൾ കമന്റിൽ പങ്കിട്ടു. ഇത് കാണുമ്പോഴെല്ലാം തനിക്ക് ചിരി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇത് ദുഷ്ട ആത്മാക്കാളെ ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഒരാള്‍ തമാശ പറഞ്ഞു. എന്നാല്‍ 'ഈവിള്‍ ഐ' അഥവാ പരമ്പരാഗത വിശ്വാസമായ ദൃഷ്ടി ദോഷത്തോട് സാമ്യമുള്ളതാണ് ഇതെന്ന് നിരവധി ആളുകള്‍ ചൂണ്ടിക്കാട്ടി. ദൗര്‍ഭാഗ്യവും കണ്ണേറും അകറ്റാന്‍ പുതിയ വീടുകളിലും കടകളിലും പരമ്പരാഗതമായി സ്ഥാപിക്കുന്നതാണ് ഇതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
കണ്ണേറില്‍ നിന്ന് സംരക്ഷിക്കാന്‍ ആളുകള്‍ ഭയപ്പെടുത്തുന്ന മുഖം വെക്കാറുണ്ട്. ഇത് അതിന്റെ ആധുനിക പതിപ്പാണെന്നായിരുന്നു ഒരു പ്രതികരണം. ആന്ധ്രയില്‍ നിന്നുള്ള ഒരു സ്ത്രീ ചിത്രത്തിനായി പോസ് ചെയ്തുവെന്നും ഇത് പിന്നീട് വൈറല്‍ ആകുകയും കെട്ടിടങ്ങളിലും മറ്റും ആളുകള്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയെന്നും ആ ഉപയോക്താവ് വിശദീകരിച്ചു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അടച്ചിട്ട പബ്ബിനുമുന്നില്‍ ദേഷ്യത്തോടെ തുറിച്ചുനോക്കുന്ന സ്ത്രീയുടെ ചിത്രം! എന്താണ് അർത്ഥമാക്കുന്നതെന്ന് സോഷ്യൽ മീഡിയ
Next Article
advertisement
സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍
സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍
  • ബെംഗളൂരുവിലെ ഫോക്‌സ്‌കോണ്‍ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ചു, ഭൂരിഭാഗവും സ്ത്രീകള്‍.

  • പ്ലാന്റിലെ 80% ജീവനക്കാരും 19-24 വയസ്സുള്ള ആദ്യമായി ജോലി ചെയ്യുന്ന സ്ത്രീകളാണ്.

  • 50,000 പേര്‍ക്ക് ജോലി, 20,000 കോടി രൂപ നിക്ഷേപം: റിപ്പോര്‍ട്ട്.

View All
advertisement