advertisement

രണ്ടുതവണ നിപയെ തോൽപ്പിച്ച കരുത്ത്; ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന ടിറ്റോയെ സന്ദർശിച്ച് മന്ത്രി വീണാ ജോർജ്

Last Updated:

നിപ രോഗത്തെയും അതിൻ്റെ അപൂർവ സങ്കീർണ്ണതയായ ഡിലെയ്ഡ് എൻസഫലിറ്റിസിനെയും അതിജീവിച്ച നഴ്സ് ടിറ്റോയെ ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു.

മന്ത്രി വീണ ജോർജ് സന്ദർശനം
മന്ത്രി വീണ ജോർജ് സന്ദർശനം
നിപ രോഗിയെ പരിചരിപ്പിക്കുന്നതിലൂടെ ഉണ്ടായ അണുബാധയും നിപയുടെ അത്യപൂര്‍വമായ സങ്കീര്‍ണതയായ ഡിലൈഡ് എന്‍സഫലിറ്റിസ് എന്ന അവസ്ഥയും അതിജീവിച്ച ടിറ്റോയെയും മാതാപിതാക്കളെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് വീട്ടിലെത്തി സന്ദര്‍ശിച്ചു. നിപ പ്രതിരോധത്തില്‍ ടിറ്റോ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി ഓര്‍മ്മിച്ചു.
2023ല്‍ കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച മരുതൂംകരം സ്വദേശിയായ രോഗിയെ പരിചരിച്ചതിലൂടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ടിറ്റോയ്ക്ക് നിപ ബാധിച്ചത്. ടിറ്റോയില്‍ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും രോഗത്തില്‍ നിന്ന് അദ്ദേഹം മോചനം നേടുകയും ചെയ്തു. എന്നാല്‍ അത്യപൂര്‍വമായി തലച്ചോറില്‍ വൈറസ് അവശേഷിക്കുകയും വീണ്ടും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡിലെയ്ഡ് എന്‍സഫലിറ്റിസ് അവസ്ഥയിലേക്ക് ടിറ്റോ നീങ്ങി. വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ നിന്നാണ് ടിറ്റോ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുന്നത്. 2023ല്‍ ഉണ്ടായ നിപ ബാധയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ ടിറ്റോ നല്‍കിയ വിവരങ്ങള്‍ വളരെ പ്രധാനമായിരുന്നു. അത്തരം വിവരങ്ങള്‍ കൂടി ലഭിച്ചതിനാലാണ് മരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് എത്തിക്കാന്‍ നമുക്ക് കഴിഞ്ഞത്.
advertisement
ടിറ്റോയില്‍ ഉണ്ടായതുപോലെയുള്ള രോഗാവസ്ഥ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണ്. അവരില്‍ നിന്നും മറ്റൊരാള്‍ക്ക് രോഗം പകരുകയില്ല. രണ്ടുതവണ നിപാ രോഗത്തെ അതിജീവിച്ച ടിറ്റോ വളരെ വേഗം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
രണ്ടുതവണ നിപയെ തോൽപ്പിച്ച കരുത്ത്; ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന ടിറ്റോയെ സന്ദർശിച്ച് മന്ത്രി വീണാ ജോർജ്
Next Article
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement