മരുഭൂമിയും മഞ്ഞുമലകളും കവിതയാകുമ്പോൾ; മുഹമ്മദാലിയുടെ പുസ്തകം ഫെബ്രുവരി 16-ന് പ്രകാശനം ചെയ്യും
Last Updated:
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം 2026 ഫെബ്രുവരി 16-ന് കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്യും.
കെ.പി. മുഹമ്മദാലിയുടെ ബല്ലാഡ്‌സ് ഓഫ് എ വാഗ്രൻ്റ് ഹാര്‍ട്ട് പ്രകാശനത്തിനൊരുങ്ങുകയാണ്. പുസ്തകത്തിൻ്റെ തലക്കെട്ടു പോലെ അലയുന്ന ഹൃദയത്തിൻ്റെ സംഗീതമാണ് മുഹമ്മദാലിയുടെ കവിതകൾ. ക്ലാസിക് കൃതികളെ ചെറുപ്പം മുതലേ കൂടെ കൂട്ടിയ മുഹമ്മദാലിയെ ആ വായന ഇടതുപക്ഷാശയങ്ങളുടെ വക്താവാക്കി മാറ്റി. വായന നൽകിയ മറ്റൊരു സംസ്കാരമായിരുന്നു മുഹമ്മദാലിക്ക് സഞ്ചാരം. 75 ലധികം ലോക രാജ്യങ്ങളിലൂടെ യാത്ര ചെയ്ത അദ്ദേഹത്തിൻ്റെ കവിതകൾ വ്യത്യസ്ത സംസ്കാരവും ജീവിതാനുഭവങ്ങളും കൊണ്ടു സമ്പന്നമാവുന്നു.
മരുഭൂമിയിലെ ജീവിതം / മഞ്ഞു മൂടിയ പർവ്വതങ്ങൾ, അവിടെ പതഞ്ഞുയരുന്ന സ്നേഹവും കാമവും തണുത്തുറയുന്ന ജീവിതവും... മുഹമ്മദാലി എന്ന കവി തൻ്റെ യാത്രാ ജീവിതം പകുത്തുവെച്ച ഈ പുസ്തകം സഞ്ചാരിയായ കവി എന്ന മറ്റൊരു തലം കൂടി ഈ പുസ്തകത്തിനു നൽകുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധികരിച്ചിരിക്കുന്ന ബല്ലാഡ്‌സ് ഓഫ് എ വാഗ്രൻ്റ് ഹാര്‍ട്ട് എന്ന ഈ പുസ്തകം 2026 ഫെബ്രുവരി 16 തിങ്കളാഴ്ച പ്രകാശനത്തിനൊരുങ്ങുകയാണ്. പ്രശസ്ത കവിയും നിരൂപകനുമായ കൽപ്പറ്റ നാരായണനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. സാമൂഹിക പ്രവർത്തകയും സ്ത്രീ സംഘടനയായ അന്വേഷിയുടെ പ്രസിഡൻ്റുമായ കെ അജിത പുസ്തകം ഏറ്റുവാങ്ങും.
advertisement
മാതൃഭൂമി മാനേജിങ് ഡയറക്ടറായ ശ്രേയാംസ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കാനേഷ് പൂനൂർ, നാസർ കിളിയ മണ്ണിൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 14, 2026 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മരുഭൂമിയും മഞ്ഞുമലകളും കവിതയാകുമ്പോൾ; മുഹമ്മദാലിയുടെ പുസ്തകം ഫെബ്രുവരി 16-ന് പ്രകാശനം ചെയ്യും










