വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധം വളർത്താൻ 'ജീവിതോത്സവം 2025'

Last Updated:

21 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവർത്തനാധിഷ്ഠിതമായ ചലഞ്ചുകൾ ഉൾപ്പെടുത്തിയാണ് ജീവിതോത്സവം പരിപാടി ക്രമപ്പെടുത്തിയിരിക്കുന്നത്.

Jeevitholtsavam 2025
Jeevitholtsavam 2025
വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, ആത്മഹത്യാപ്രവണത, അക്രമ വാസന എന്നിവ നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ എൻഎസ്എസ് ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ച 'ജീവിതോത്സവം 2025' പരിപാടി വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ  ഉദ്ഘാടനം ചെയ്തു. 21 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവർത്തനാധിഷ്ഠിതമായ ചലഞ്ചുകൾ ഉൾപ്പെടുത്തിയാണ് ജീവിതോത്സവം പരിപാടി ക്രമപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ബിന്ദു മേരി പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി രക്ഷകർത്താക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. എൻ എസ്സ് എസ്സ് പി.ഒ. ഡോ. ജിഷ പി, വിദ്യാർത്ഥികളായ സ്നിഗ്ധ പ്രകാശ്, അഥീന ഷിബു, എവ്ലിൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.
ഇതിൻ്റെ ഭാഗമായി മണാശേരി എം എ എം ഒ കോളേജുമായി സംഘടിച്ചുകൊണ്ടു ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രി കൊച്ചിയുടെ സഹകരണത്തോടെ ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് നിരവധി NSS വോളണ്ടിയേഴ്സ് ഇതിൻ്റെ ഭാഗമായി പ്രവർത്തികുകയും, കൂടാതെ വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ മനുഷ്യച്ചങ്ങല, ജീവിതോത്സവം പ്രതിജ്ഞ, ലഹരി വിരുദ്ധ നൃത്തം എന്നിവയും നടത്തപെട്ടു. വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം, അക്രമവാസന എന്നിവ തടയുക എന്നതാണ് ജീവിതോത്സവം 2025 എന്ന പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധം വളർത്താൻ 'ജീവിതോത്സവം 2025'
Next Article
advertisement
കപ്പൽ നിർമാണ മേഖലയിൽ 70,000 കോടി; പുതുതായി മെഡിക്കൽ സീറ്റുകൾ; കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ
കപ്പൽ നിർമാണ മേഖലയിൽ 70,000 കോടി; പുതുതായി മെഡിക്കൽ സീറ്റുകൾ; കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ
  • കപ്പൽ നിർമാണ മേഖലയിലേക്ക് 70,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചതിൽ ശശി തരൂർ സന്തോഷം പ്രകടിപ്പിച്ചു.

  • അടുത്ത നാല് വർഷത്തിനുള്ളിൽ 10,023 പുതിയ മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കാനുള്ള തീരുമാനം അഭിനന്ദനാർഹം.

  • താങ്ങാനാവുന്ന ഗുണമേന്മയുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ ഈ നീക്കം നിർണായകമാണെന്ന് ശശി തരൂർ പറഞ്ഞു.

View All
advertisement