അപൂർവ്വമായ ശ്മശാന മാടൻനട ക്ഷേത്രം, കാശിയിലേതിനു സമാനമായ ആചാരങ്ങൾ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ശിവാംശമായ മാടൻ തമ്പുരാനും യക്ഷിയമ്മയും മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ കുടികൊള്ളുന്നു.
കേരളത്തിലെ അപൂർവമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം പുത്തൻകോട്ടയിലെ ശ്മശാന മാടൻ നട ക്ഷേത്രം. മേൽക്കൂരയില്ലാത്ത ശ്രീകോവിലാണ് ഈ ക്ഷേത്രത്തിൻ്റെ പ്രധാന പ്രത്യേകത. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട കഥകളിലെല്ലാം ശ്മശാന മാടൻ നടയെപ്പറ്റി പരാമർശങ്ങളുണ്ട്. ശ്മശാന മാടൻ തമ്പുരാനും, യക്ഷിയമ്മയുമാണ് ഇവിടുത്തെ പ്രധാന ദേവതകൾ.
ശിവാംശമായ മാടൻ തമ്പുരാനും യക്ഷിയമ്മയും മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ കുടികൊള്ളുന്നു. ഉപദേവതകളായി മന്ത്രമൂർത്തി, യോഗീശ്വരമൂർത്തി, ഗണപതി, നാഗദേവതകൾ എന്നിവരെയും ആരാധിക്കുന്നു. കാശിക്ക് തുല്യമായ രീതിയിൽ ആചാരാനുഷ്ടാനങ്ങൾ ചെയ്യാൻ സാഹചര്യമുള്ള ഒരു വിശേഷ ആരാധനാലയം കൂടിയാണിത്. കിള്ളിയാറിന് തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ ആദ്യകാലത്ത് ലളിതമായ രീതിയിലാണ് ആരാധന തുടങ്ങിയത്. കാലക്രമേണ ഭക്തരുടെ സഹകരണത്തോടെ ക്ഷേത്രം പുനരുദ്ധരിക്കുകയും നിത്യപൂജ ആരംഭിക്കുകയും ചെയ്തു.
ആണ്ടുതോറുമുള്ള ആടിചൊവ്വ മഹോത്സവം കർക്കിടക മാസത്തിലും, എട്ടാം കൊട മഹോത്സവം മീനമാസത്തിലുമാണ് ആഘോഷിക്കുന്നത്. വാർഷിക മഹോത്സവത്തിനോടനുബന്ധിച്ച് കാപ്പ്കെട്ടി കുടിയിരുത്തൽ, പൊങ്കാല, ദിക്കുബലി, ഉച്ചക്കൊട, പൂപ്പട, മഞ്ഞപ്പാൽ നീരാട്ട്, ഊര്ചുറ്റ് തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ നടത്താറുണ്ട്. കൂടാതെ, എല്ലാ വർഷവും കർക്കിടകവാവ് ദിനത്തിൽ ക്ഷേത്രത്തിന് മുൻപിലുള്ള കിള്ളിയാറിൻ തീരത്ത് പിതൃതർപ്പണ ചടങ്ങുകൾ നടത്താറുണ്ട്. ശ്രീറാം പോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ നാടിൻ്റെ നാനാഭാഗത്തുനിന്നും അനേകം ഭക്തരാണ് എത്തിച്ചേരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 25, 2025 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അപൂർവ്വമായ ശ്മശാന മാടൻനട ക്ഷേത്രം, കാശിയിലേതിനു സമാനമായ ആചാരങ്ങൾ