advertisement

കാടിറങ്ങും മുമ്പ് യാത്രയയപ്പ് സമ്മാനം; സഹപ്രവർത്തകർക്ക് സ്വന്തമായി ഉപകരണങ്ങൾ നിർമ്മിച്ച് നൽകി വനംവകുപ്പ് ഉദ്യോഗസ്ഥൻ

Last Updated:

വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ സ്വന്തമായി സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മിച്ച് ഫോറസ്റ്റ് ഓഫീസര്‍. പ്രവര്‍ത്തന മേഖലയില്‍ നിന്ന് ലഭിച്ച അനുഭവങ്ങളിലൂടെയാണ് സഹപ്രവര്‍ത്തകര്‍ക്കായി ഉപകരണങ്ങള്‍ നിര്‍മിച്ചത്.

സുരക്ഷാ ഉപകരണങ്ങള്‍ പി.വി സജിത്ത്  സഹപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നു 
സുരക്ഷാ ഉപകരണങ്ങള്‍ പി.വി സജിത്ത്  സഹപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നു 
സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകര്‍ക്ക് സ്വയം രക്ഷയ്ക്ക് ഉപയോഗിക്കാനായി ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചു നല്‍കി. തളിപ്പറമ്പ് റെയ്ഞ്ചിലേക്ക് പോകുന്ന കൊട്ടിയൂര്‍ റെയ്ഞ്ച് മണത്തണ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ പി.വി. സജിത്താണ് വനംവകുപ്പിന് മുതല്‍കൂട്ടായി ഉപകരണങ്ങള്‍ സ്വയം നിര്‍മിച്ച് നല്‍കിയത്.
നാലരവര്‍ഷത്തോളം മണത്തണ സെക്ഷനില്‍ സേവനമനുഷ്ഠിച്ച സജിത്തിന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായാണ് തളിപ്പറമ്പ് റെയ്ഞ്ചിലെ സ്പെഷ്യല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. പുതിയ ചുമതലയിലേക്ക് പോകുന്നതിന് മുന്‍പായി, വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൂന്ന് ഉപകരണങ്ങളാണ് കൊട്ടിയൂര്‍ റെയ്ഞ്ചിലെ വിവിധ സെക്ഷനുകള്‍ക്കും ആര്‍.ആര്‍.ടി.ക്കും വേണ്ടി ഇദ്ദേഹം രൂപകല്പന ചെയ്തത്.
കാടുവെട്ടിത്തെളിക്കാനും മറ്റും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഹാന്‍ഡ് വീഡ് നൈഫ്, വനത്തിനുള്ളിലെ ഫെന്‍സിങ് റോപ്പും മറ്റും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന റോപ്പ് റോളര്‍, വന്യജീവികളെ തുരത്തുന്നതിനും മറ്റും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഫയര്‍ ലോഞ്ചര്‍ എന്നിവയാണ് സജിത്ത് സ്വന്തമായി നിര്‍മിച്ചത്. പ്രവര്‍ത്തന മേഖലയില്‍ നിന്ന് ലഭിച്ച അനുഭവങ്ങളാണ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ സജിത്തിനെ പ്രേരിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കാടിറങ്ങും മുമ്പ് യാത്രയയപ്പ് സമ്മാനം; സഹപ്രവർത്തകർക്ക് സ്വന്തമായി ഉപകരണങ്ങൾ നിർമ്മിച്ച് നൽകി വനംവകുപ്പ് ഉദ്യോഗസ്ഥൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement