അതിരുകളില്ലാത്ത ലോകം എന്ന ലക്ഷ്യത്തോടെത്തിയ കേരള ഡിസബിലിറ്റി ഫെസ്റ്റിന് നാളെ സമാപനം
Last Updated:
ഫെബ്രുവരി ഒന്നുവരെ നീണ്ടു നിൽക്കുന്ന മേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
'ഇൻക്ലൂസിവ് സമൂഹത്തിലേക്ക്' എന്ന സന്ദേശവുമായി സംഘടിപ്പിക്കപ്പെടുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് (കെ.ഡി.എഫ്.) വ്യാഴാഴ്ച കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്വയറിൽ തുടക്കമായി. തണലും കേരളത്തിലെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളും മലബാർ ഗ്രൂപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കളക്ടർ സ്നേഹിൽകുമാർ സിങ്ങും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. മുഹമ്മദും 21-തരം ഡിസബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ളവരും ചേർന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ശേഷം രാജസ്ഥാനി വീൽച്ചെയർ നൃത്തം, വീൽച്ചെയർ സൂഫി നൃത്തം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവയും നടന്നു.
വ്യാഴാഴ്ച രാവിലെ 11-ന് അക്കാദമിക് സെഷനുകൾ ആരംഭിക്കുകയും ഗവേഷകർ, എഴുത്തുകാർ, സാമൂഹികപ്രവർത്തകർ, കായികതാരങ്ങൾ, സിനിമാപ്രവർത്തകർ തുടങ്ങി 120-ഓളം പ്രമുഖർ നാലുദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ സംസാരിക്കുകയും ചെയ്തു. ഡിസബിലിറ്റികളെയും അത് നേരിടുന്നവരുടെ പ്രതിസന്ധികളെയും അനുഭവിച്ചറിയാനായി ഒരുക്കുന്ന എക്സ്‌പീരിയൻസ് സോൺ ഡിസബിലിറ്റി ഫെസ്റ്റിൻ്റെ മുഖ്യ ആകർഷണമാണ്.
ഫെബ്രുവരി ഒന്നുവരെ നീണ്ടു നിൽക്കുന്ന മേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയർ ഒ. സദാശിവൻ, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, സാമൂഹ്യ നീതിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 31, 2026 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
അതിരുകളില്ലാത്ത ലോകം എന്ന ലക്ഷ്യത്തോടെത്തിയ കേരള ഡിസബിലിറ്റി ഫെസ്റ്റിന് നാളെ സമാപനം










