കോഴിക്കോട് മുൻ വൈരാഗ്യത്തെത്തുടർന്ന് സഹോദരങ്ങളെ ഇടിച്ച് തെറിപ്പിച്ച് കാർ യാത്രക്കാരൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സഹോദരങ്ങൾ ബൈക്കിൽ എത്തി റോഡിൽ തടഞ്ഞു നിർത്താൻ ശ്രമിച്ചപ്പോൾ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു
കോഴിക്കോട് കൂളിമാടിന് സമീപം പാഴൂരിൽ സഹോദരങ്ങളെ ഇടിച്ച് തെറിപ്പിച്ച് കാർ യാത്രക്കാരൻ. കൊടിയത്തൂർ ചെറുവാടി സ്വദേശികളായ തൻസീൽ,തസ്‌മീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചാത്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യത്തെ തുടർന്ന് അപകടപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ആരോപണം.ചെറുവാടി സ്വദേശിയായ ഇർഫാൻ കാർ ഇടിപ്പിച്ചുവെന്നാണ് പരാതി.
തൻസീലിൻ്റെയും ,തസ്‌മീൻ്റെയും മറ്റൊരു സഹോദരനെ ഇർഫാൻ വീട്ടിൽ കയറി ആക്രമിച്ചിരുന്നു.അക്രമം നടത്തിയതിനു ശേഷം തിരിച്ചുവരുന്ന ഇർഫാനെ സഹോദരങ്ങൾ ബൈക്കിൽ എത്തി റോഡിൽ തടഞ്ഞു നിർത്താൻ ശ്രമിച്ചപ്പോൾ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 31, 2026 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് മുൻ വൈരാഗ്യത്തെത്തുടർന്ന് സഹോദരങ്ങളെ ഇടിച്ച് തെറിപ്പിച്ച് കാർ യാത്രക്കാരൻ










