കൂടുതൽ സൗകര്യങ്ങളോടെ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Last Updated:
ലിൻ്റോ ജോസഫ്, ജോർജ് എം. തോമസ് എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് കൂടരഞ്ഞി FHC യിൽ പുതിയ കെട്ടിടം പൂർത്തിയാക്കി.
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിര്‍മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി കോഴിക്കോട് നിര്‍വഹിച്ചു. എല്ലാ വികസന സൗകര്യങ്ങളോടും കൂടിയാണ് കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ഒരുക്കിയതെന്ന് മന്ത്രി ഉദ്ഘാടനശേഷം പറഞ്ഞു. പരിശോധനാ ലാബുകളുടെ ശൃംഖല ഒരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നിര്‍ണയം പദ്ധതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. സ്തനാര്‍ബുദ മാസാചരണത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ പിങ്ക് ബുക്കിൻ്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ലിൻ്റോ ജോസഫ് എംഎല്‍എ, മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് എന്നിവരുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. പരിശോധനാ മുറി, വെയ്റ്റിങ് ഏരിയ, വി.ഐ.പി. റൂം, സ്റ്റാഫ് റൂം, നഴ്‌സിങ് സ്റ്റേഷന്‍, ടോയ്‌ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളോടെ രണ്ട് നിലകളിലായാണ് ആരോഗ്യ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ ലിൻ്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദര്‍ശ് ജോസഫ്, വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചന്‍, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി എസ് രവീന്ദ്രന്‍, ജെറീന ജോയ്, റോസ്ലി ജോസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ കെ രാജാറാം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സി കെ ഷാജി, മെഡിക്കല്‍ ഓഫീസര്‍ പി കെ ദിവ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
October 20, 2025 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കൂടുതൽ സൗകര്യങ്ങളോടെ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു