advertisement

റവന്യൂ അവാർഡുകളിൽ കോഴിക്കോടിന് തിളക്കം; മികച്ച വില്ലേജായി ഉണ്ണികുളം

Last Updated:

2025-ലെ സംസ്ഥാന റവന്യൂ അവാർഡുകൾ കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. എം.പി. സന്തോഷ് കുമാർ, വി. പ്രീത, ജിനീഷ് സി. ചാപ്പയിൽ തുടങ്ങിയവർ പുരസ്കാരത്തിന് അർഹരായി.

ജില്ലാ പ്രതിനിധികൾ അവാർഡുകൾ ഏറ്റുവാങ്ങുന്നു
ജില്ലാ പ്രതിനിധികൾ അവാർഡുകൾ ഏറ്റുവാങ്ങുന്നു
2025ലെ റവന്യൂ അവാര്‍ഡിന് അര്‍ഹരായ കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ പുരസ്‌കാരങ്ങള്‍ തലസ്ഥാന നഗരിയിൽ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മന്ത്രി കെ രാജന്‍ അധ്യക്ഷനായി.
മികച്ച വില്ലേജ് ഓഫീസായി താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരത്തിന് എം.പി. സന്തോഷ് കുമാര്‍ (കക്കോടി), വി പ്രീത (നടുവണ്ണൂര്‍), ജിനീഷ് സി ചാപ്പയില്‍ (ഒഞ്ചിയം) എന്നിവരാണ് അര്‍ഹരായത്.
മികച്ച ഭൂരേഖ തഹസില്‍ദാറായി കോഴിക്കോട് താലൂക്കിലെ സി ശ്രീകുമാറും മികച്ച ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാറായി കോഴിക്കോട് സ്പെഷ്യല്‍ തഹസില്‍ദാര്‍ എം ലിജയും മികച്ച ലാന്‍ഡ് അക്വിസിഷന്‍ (എന്‍.എച്ച്.) തഹസില്‍ദാറായി കൊയിലാണ്ടി എല്‍.എ. എന്‍.എച്ച്. സ്പെഷ്യല്‍ തഹസില്‍ദാര്‍ വി ബിന്ദുവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
റവന്യൂ അവാർഡുകളിൽ കോഴിക്കോടിന് തിളക്കം; മികച്ച വില്ലേജായി ഉണ്ണികുളം
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement