മനസ്സിലെ മഴവില്ലഴക് വേദിയിൽ; ബഡ്‌സ്-ബി.ആർ.സി. കലോത്സവം 'മഴവില്ല് 2026'ന് കോഴിക്കോട്ട് വർണ്ണാഭമായ തുടക്കം
Last Updated:
വിവിധ ബഡ്‌സ് സ്‌കൂളുകളില്‍ നിന്നായി 350ലധികം മത്സരാര്‍ഥികളാണ് 15 ഇനങ്ങളിലായി കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്‌സ്-ബി.ആര്‍.സി. കലോത്സവം 'മഴവില്ല് 2026'ന് തുടക്കമായി. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൻ്റെ ഉദ്ഘാടനം സിനിമ-സീരിയല്‍-മിമിക്രി താരം ദേവരാജ് കോഴിക്കോട് നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ പി സി കവിത അധ്യക്ഷയായി. അസി. കോഓഡിനേറ്റർമാരായ എസ് കെ അതുൽരാജ്, പി സൂരജ്, കെ ആർ ജുബുനു, ജില്ലാ പ്രോഗ്രാം മാനേജർ ആർ. അനഘ എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ ബഡ്‌സ് സ്‌കൂളുകളില്‍ നിന്നായി 350ലധികം മത്സരാര്‍ഥികളാണ് 15 ഇനങ്ങളിലായി കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ബഡ്‌സ്-ബി.ആര്‍.സി. സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുകയും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 02, 2026 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മനസ്സിലെ മഴവില്ലഴക് വേദിയിൽ; ബഡ്‌സ്-ബി.ആർ.സി. കലോത്സവം 'മഴവില്ല് 2026'ന് കോഴിക്കോട്ട് വർണ്ണാഭമായ തുടക്കം






