പഠിക്കാൻ മിടുമിടുക്കി; ഇരുപതാം വയസിലെ ദുരന്തം; ചേച്ചിയെ കുഞ്ഞിനെപ്പോലെ നോക്കുന്ന ഷാരൂഖ്
- Published by:meera_57
- news18-malayalam
Last Updated:
പൊതുസമൂഹത്തിന്റെ കണ്ണുകളിൽ വന്നുപെടാതെയുള്ള ജീവിതമാണ് ഷാരൂഖ് ഖാന്റെ സഹോദരിയുടേത്. ഒരിക്കൽ സഹോദരിയെ കുറിച്ച് ഷാരൂഖ് വാചാലനായി
കാണാൻ അതിസുന്ദരി, പഠിക്കാനോ മിടുമിടുക്കി. ഇന്ന് അറുപതുകളുടെ പകുതി പിന്നിട്ട സ്വന്തം സഹോദരിയെ പക്ഷേ ഒരു കൊച്ചുകുഞ്ഞിനെ എന്നതുപോലെ പരിപാലിക്കുകയാണ് നടൻ ഷാരൂഖ് ഖാൻ (Shah Rukh Khan). സ്നേഹമുള്ള കുടുംബനാഥൻ എന്ന് ഷാരൂഖിനെ അറിയുന്നവർ പലരുണ്ട്. ഭാര്യക്ക് നല്ലൊരു ഭർത്താവും മക്കൾക്ക് നല്ലൊരു പിതാവുമാണദ്ദേഹം. അതേസമയം തന്നെ ഷാരൂഖിന് ഒരു സഹോദരിയുണ്ടെന്ന കാര്യവും പലരും അറിയുന്ന കാര്യമാണ്. ജീവിതത്തിലെ വ്യക്തിപരമായ തിരിച്ചടികൾ പക്ഷേ ആ സഹോദരിയുടെ മനസിനും ഹൃദയത്തിനും താങ്ങാൻ കഴിയുന്നതായിരുന്നില്ല
advertisement
മക്കളുടെ ചെറുപ്പകാലത്ത് തന്നെ വിടവാങ്ങിയവരാണ് ഷാരൂഖിന്റെ അച്ഛനമ്മമാർ. അന്നവർക്ക് പ്രായം ഇരുപതുകളിൽ മാത്രം. മീർ താജ് മുഹമ്മദിന്റെയും ലത്തീഫ് ഫാത്തിമ ഖാന്റെയും മക്കളാണ് ഷാരൂഖ് ഖാനും ഷഹനാസ് ലാലാറുഖ് ഖാനും. പൊതുസമൂഹത്തിന്റെ കണ്ണുകളിൽ വന്നുപെടാതെയുള്ള ജീവിതമാണ് ഷാരൂഖ് ഖാന്റെ സഹോദരിയുടേത്. ഒരിക്കൽ സഹോദരിയെ കുറിച്ച് ഷാരൂഖ് വാചാലനായി. അച്ഛനമ്മമാരുടെ മരണം അവർക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. അച്ഛൻ മരിച്ചു കിടക്കുന്ന സമയം, ഒന്ന് കരയുകയോ ഒരക്ഷരം പോലും പറയുകയോ ചെയ്യാതെ നിൽക്കുകയായിരുന്നു ഷഹനാസ്. പെട്ടെന്ന് അവർ നിലത്തേക്ക് പതിച്ചു, തല നിലത്തടിച്ചു (തുടർന്നു വായിക്കുക)
advertisement
അവിടുന്നുള്ള രണ്ടു വർഷക്കാലവും ഷഹനാസ് അന്നെങ്ങനെയായിരുന്നോ അതുപോലെയായിരുന്നു. അവർ കരഞ്ഞില്ല. ഒന്നും ഉരിയാടിയില്ല. എപ്പോഴും എങ്ങോട്ടോ എന്നതുപോലെ നോക്കിയിരിക്കും. ആ മരണങ്ങൾ അവരുടെ ലോകം മാറ്റിമറിച്ചു. ഈശ്വരാനുഗ്രഹത്താൽ, അവരുടെ നില ഇപ്പോൾ മെച്ചപ്പെട്ടതായി ഷാരൂഖ് പറയുകയുണ്ടായി. ഷാരൂഖ് ഖാനും ആ വിയോഗങ്ങൾ താങ്ങാൻ കഴിയാത്തതായിയിരുന്നു എങ്കിലും, അവർ രണ്ടുപേരും അതുൾക്കൊണ്ട രീതി വ്യത്യസ്തമായിരുന്നു എന്നുവേണം പറയാൻ
advertisement
സഹോദരിയെന്നത് ഷാരൂഖ് ഖാന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിപ്പാട് എന്നപോലെയാണ്. സഹോദരിയെ കുറിച്ച് വിങ്ങുമ്പോഴും, തനിക്കായി അദ്ദേഹം ശക്തനായി നിലകൊള്ളേണ്ടതായി വന്നു. "എന്നിലെ ഒരു ഭാഗം സദാനേരവും ജോലി ചെയ്തുകൊണ്ടേയിരിക്കുകയാണ്. എന്നെക്കുറിച്ച് പറയപ്പെടുന്നതായ കാര്യങ്ങളോ തമാശകളോ ഒന്നും എന്നെ ബാധിക്കാത്ത വിധം ഞാൻ സന്തോഷവാനായി ഇരിക്കുന്നു. അതൊന്നും തന്നെ ചെയ്യാതിരുന്നാൽ, ഞാൻ പൊട്ടാഷ്യം അപര്യാപ്തതയോ വിഷാദമോ ബാധിച്ചയാളായി മാറിയേക്കാം എന്ന് ഞാൻ കരുതുന്നു. വിഷാദം അകറ്റി നിർത്താൻ ഞാൻ അഭിനയിക്കുന്നു"
advertisement
ഇന്നും ലോകം ആഘോഷിക്കുന്ന 'ദിൽവാലേ ദുൽഹനിയാ ലെ ജായേംഗേ' സിനിമയിലെ ഷാരൂഖ് ഖാന്റെ പ്രണയഗാനം അദ്ദേഹത്തിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു പ്രതിസന്ധി ഘട്ടം കൂടിയായിരുന്നു. "ദിൽവാലേ ദുൽഹനിയാ ലെ ജായേംഗേ സിനിമയുടെ ഷൂട്ടിംഗ് വേളയിൽ, എന്റെ സഹോദരിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ ആ ഘട്ടം അതിജീവിക്കില്ല എന്ന് ഡോക്‌ടർമാർ വിധിയെഴുതി. അവരെ ഞാൻ സ്വിട്സർലാൻഡിലേക്ക് കൊണ്ടുവന്നു. 'തുജേ ദേഖാ തോ യേ ജാനാസനം' ഗാനചിത്രീകരണ സമയം, അവരുടെ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അച്ഛന്റെ മരണത്തിൽ നിന്നും എന്റെ സഹോദരി ഒരിക്കലും മുക്തയായില്ല. അതിനും പത്തു വർഷത്തിന് ശേഷം അമ്മയുടെ മരണം കൂടിയായതും അതവർക്ക് ഇരട്ടിപ്രഹരമായി മാറി" എന്ന് ഷാരൂഖ്
advertisement
advertisement







