ലിംഗസമത്വത്തിന്റെ സന്ദേശവുമായി 'ഉയരെ'; കുടുംബശ്രീ കലാജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ഉജ്ജ്വല സ്വീകരണം
Last Updated:
കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ 'രംഗശ്രീ'യിലെ അംഗങ്ങളാണ് സ്ത്രീശാക്തീകരണവും ലിംഗാവബോധവും പ്രമേയമാക്കി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത്.
കുടുംബശ്രീ ജെൻഡർ കാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'നയിചേതന 4.0 ഉയരെ' സംസ്ഥാനതല കലാജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തി. ലിംഗസമത്വം ഉറപ്പാക്കുക, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബശ്രീ നൽകുന്ന സുരക്ഷാ-പിന്തുണാ സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജാഥ സംഘടിപ്പിച്ചത്. രാമനാട്ടുകരയിൽ നിന്നാരംഭിച്ച പര്യടനം കൊയിലാണ്ടി വഴി താമരശ്ശേരിയിലാണ് സമാപിച്ചത്.
കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ ജെൻഡർ ഡിപിഎം നിഷിദ സൈബൂനി, കൊയിലാണ്ടി മുനിസിപ്പാലിറ്റി കുടുംബശ്രീ നോർത്ത് സി ഡി എസ് വൈസ് ചെയർപേഴ്സൺ ആരിഫ, പയ്യോളി സിഡിഎസ് മെമ്പർ രമിന എന്നിവർ സംസാരിച്ചു.
കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ 'രംഗശ്രീ'യിലെ അംഗങ്ങളാണ് സ്ത്രീശാക്തീകരണവും ലിംഗാവബോധവും പ്രമേയമാക്കി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമായി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും ലിംഗവിവേചനത്തിനെതിരെയും സമൂഹത്തെ ഉണർത്തുന്ന പരിപാടികളാണ് അരങ്ങേറിയത്. വൈകുന്നേരം താമരശ്ശേരി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങോടെ കലാജാഥ സമാപിച്ചു. സി.ഡി.എസ്. അംഗങ്ങൾ, കമ്യുണിറ്റി കൗൺസിലർമാർ, സ്നേഹിതാ പ്രവർത്തകർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 31, 2026 4:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ലിംഗസമത്വത്തിന്റെ സന്ദേശവുമായി 'ഉയരെ'; കുടുംബശ്രീ കലാജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ഉജ്ജ്വല സ്വീകരണം







