ജില്ലാ ക്ഷീര സംഗമം ‘ഗാല 2025’ ലോഗോ പ്രകാശനം ചെയ്തു
Last Updated:
കൊഴുക്കല്ലൂർ ക്ഷീരസംഘത്തിൻ്റെ ആതിഥേയത്വത്തിൽ മേപ്പയൂർ ടി കെ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ജില്ലാ ക്ഷീര സംഗമം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
സെപ്തംബർ 26, 27 തിയതികളിൽ കോഴിക്കോട് നടക്കുന്ന ജില്ലാ ക്ഷീരസംഗമം 'ഗാല 2025' ൻ്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ടി പി രാമകൃഷ്‌ണൻ എംഎൽഎയാണ് ലോഗോ പ്രകാശനം ചെയ്തത്.
ചക്കിട്ടപ്പാറ പഞ്ചായത്ത് ഹാളിൽ പേരാമ്പ്ര ബ്ലോക്ക് ക്ഷീരസംഗമ വേദിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു, സ്ഥിരം സമിതി അധ്യക്ഷരായ സജീവൻ മാസ്റ്റർ, രജിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ ശശി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി, അസി. ഡയറക്‌ടർ കെ എം ജീജ, കൃഷി വകുപ്പ് അസി. ഡയറക്‌ടർ ടി കെ നസീർ, മിൽമ ഡയറക്ടർ ബോർഡ് അംഗം പി ശ്രീനിവാസൻ മാസ്റ്റർ, കൊഴുക്കല്ലൂർ ക്ഷീരസംഘം പ്രസിഡൻ്റ് അനിത, ആവള ക്ഷീരസംഘം പ്രസിഡൻ്റ് അഖിൽ കേളോത്ത് എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
advertisement
കൊഴുക്കല്ലൂർ ക്ഷീരസംഘത്തിൻ്റെ ആതിഥേയത്വത്തിൽ മേപ്പയൂർ ടി കെ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ജില്ലാ ക്ഷീര സംഗമം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ഷാഫി പറമ്പിൽ എം പി മുഖ്യാതിഥിയാകും. ഇതോടനുബന്ധിച്ച് വിളംബരജാഥ, കന്നുകാലി പ്രദർശനം, ഗോസുരക്ഷ ക്യാമ്പ്, ഡെയറി എക്സ്പോ, സെമിനാറുകൾ, ശില്പശാല, കലാസന്ധ്യ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഡെയറി ക്വിസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 23, 2025 1:59 PM IST