ജനകീയ സാംസ്കാരിക ഉത്സവമായ മേപ്പയൂർ ഫെസ്റ്റിന് തുടക്കം

Last Updated:

നിശ്ചലദൃശ്യങ്ങൾ, പഞ്ചവാദ്യം, കോൽക്കളി, ഒപ്പന, ബാൻഡ് മേളം, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ 17 വാർഡുകളിൽ നിന്നുള്ള പല തരത്തിലുള്ള ബാൻഡുകളാണ് ഫെസ്റ്റിൽ അണിനിരന്നത്.

മേപ്പയൂർ ഫെസ്റ്റിലെ പ്രഥമ ദിവസം ആനയുടെ എഴുന്നള്ളിപ്പ് 
മേപ്പയൂർ ഫെസ്റ്റിലെ പ്രഥമ ദിവസം ആനയുടെ എഴുന്നള്ളിപ്പ് 
മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ ജനകീയ സാംസ്കാരിക ഉത്സവമായ മേപ്പയൂർ ഫെസ്റ്റിന് തുടക്കമായി. എട്ടു ദിവസം നീണ്ടുനിൽക്കുന്ന ജനകീയ സാംസ്കാരിക ഉത്സവമാണ് മേപ്പയൂർ ഫെസ്റ്റ്. കേരളത്തിൻ്റെ മഹത്തായ പൈതൃകം സംരക്ഷിക്കുന്നതിന് വേണ്ടി ഇത്തരം ജനകീയ ഉത്സവങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവാണ് ഫെസ്റ്റിന് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത്. മലയാള നാടിൻ്റെ മതസാഹോദര്യത്തിനും സൗഹാർദ്ദത്തിനും കലാസാംസ്കാരിക പരിപാടികൾ വലിയ സംഭാവനയാണ് നൽകുന്നത്. അത്തരം ഒരു ഫെസ്റ്റായി മേപ്പയൂർ ഫെസ്റ്റ് മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
നിശ്ചലദൃശ്യങ്ങൾ, പഞ്ചവാദ്യം, കോൽക്കളി, ഒപ്പന, ബാൻഡ് മേളം, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ 17 വാർഡുകളിൽ നിന്നുള്ള പല തരത്തിലുള്ള ബാൻഡുകളാണ് അണിനിരന്നത്. ആരോഗ്യ പ്രവർത്തകർ, ഖാദി തൊഴിലാളികൾ, ഹരിത കർമ്മ സേന, കാർഷിക കർമ്മ സേന, അംഗനവാടി പ്രവർത്തകർ, മേപ്പയ്യൂർ ഗവൺമെൻ്റ് വി എച്ച് എസ് എസ് എൻ സി സി, എൻ എസ് എസ്, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായ കെ ടി രാജൻ അധ്യക്ഷത വഹിച്ച സാംസ്കാരിക പരിപാടിയിൽ, കേരള സംഗീത നാടക അക്കാദമി ചെയർമാനായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളും കൂടിയാണ് മേപ്പയൂർ ഫെസ്റ്റിന് നേതൃത്വം നൽകിയത്. ഫെബ്രവരി 2ന് ആരംഭിച്ച ഫെസ്റ്റ് 9ന് അവസാനിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ജനകീയ സാംസ്കാരിക ഉത്സവമായ മേപ്പയൂർ ഫെസ്റ്റിന് തുടക്കം
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement