Mammootty: 'ഞാനും ഈ തലമുറയിൽ പെട്ടയാൾ, എന്നെയാരും പഴയതാക്കണ്ട': പുരസ്കാരനേട്ടത്തിൽ സന്തോഷം പങ്കുവെച്ച് മമ്മൂട്ടി

Last Updated:

'ഇതൊരു യാത്രയാണ്. കൂടെ നിൽക്കുന്ന എല്ലാവരെയും ഒപ്പം ചേർത്തുപിടിക്കുക. എല്ലാവരെയും തോൽപിക്കാൻ ഇതൊരു ഓട്ടമത്സരമൊന്നുമല്ലല്ലോ?'

മമ്മൂട്ടി
മമ്മൂട്ടി
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരനേട്ടത്തിൽ സന്തോഷം പങ്കുവെച്ച് മമ്മൂട്ടി. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മമ്മൂട്ടി തന്റെ കൂടെ പുരസ്കാരം നേടിയ എല്ലാ ജേതാക്കൾക്കും അഭിനന്ദനങ്ങൾ നേർന്നു. ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞായിരുന്നു അഭിനന്ദനം. ഒരിക്കലും അവാർഡ് പ്രതീക്ഷിച്ചല്ല സിനിമ ചെയ്യുന്നതെന്നും കഥാപാത്രങ്ങളും കഥയും മികച്ചതാകുമ്പോൾ സംഭവിക്കുന്നതാണ് അതെന്നും മമ്മൂട്ടി പറഞ്ഞു.
ഇതൊരു യാത്രയാണ്. കൂടെ നിൽക്കുന്ന എല്ലാവരെയും ഒപ്പം ചേർത്തുപിടിക്കുക. എല്ലാവരെയും തോൽപിക്കാൻ ഇതൊരു ഓട്ടമത്സരമൊന്നുമല്ലല്ലോയെന്നും മമ്മൂട്ടി ചോദിച്ചു. പുതിയ തലമുറയാണ് ഇക്കുറി അവാർഡുകളെല്ലാം കൊണ്ടുപോയിരിക്കുന്നത് എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ- ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ. എന്നെയാരും പഴയതാക്കണ്ട.
ഇതും വായിക്കുക: Kerala State Film Awards: മഞ്ഞുമ്മൽ ബോയ്സിന് 10 അവാർഡുകൾ‌, ബോഗയ്ൻവില്ലയ്ക്ക് 7; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2024 സമ്പൂർണ പട്ടിക
റിലീസിനൊരുങ്ങുന്ന കളങ്കാവൽ ബോക്സ് ഓഫീസ് തൂക്കുമോ എന്ന ചോദ്യത്തോട്, തൂക്കാനെന്താ കട്ടിയാണോ എന്നായിരുന്നു താരത്തിന്റെ ചിരിയിൽ പൊതിഞ്ഞുള്ള മറുചോദ്യം.​
advertisement
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ തേടി ഏഴാം തവണയാണ് മികച്ച നടനുള്ള പുരസ്കാരം എത്തുന്നത്. ജീവിതത്തിലെ വലിയൊരു പരീക്ഷണ ഘട്ടം മറികടന്ന് സിനിമയിൽ സജീവമാകുന്നതിനിടെയാണ് ഇത്തവണത്തെ പുരസ്കാര നേട്ടം. മമ്മൂട്ടി എന്ന മഹാനടൻ മലയാളികളെ ഭ്രമിപ്പിക്കാനും മോഹിപ്പിക്കാനും തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ആകുന്നു. പക്ഷേ ഭ്രമ യുഗത്തിലെ കൊടുമൺ പോറ്റിയും ചാത്തനും ഇന്നുവരെ ആ മുഖത്ത് കണ്ടിട്ടില്ലാത്ത ഭാവ പകർച്ചകൾ ആയിരുന്നു. ഭീതിപ്പെടുത്തുന്ന, അത്ഭുതപ്പെടുത്തുന്ന പരകായ പ്രവേശം സ്ക്രീനിൽ കണ്ടപ്പോൾ തന്നെ പുരസ്കാരങ്ങൾ പ്രവചിക്കപ്പെട്ടിരുന്നു.
advertisement
പുരസ്കാരങ്ങൾ മമ്മൂട്ടിക്ക് പുതുമയുള്ളതല്ല. പക്ഷേ ഇത്തവണത്തെ പുരസ്കാരത്തിന് മാറ്റുകൂടും. പരാജയങ്ങളും തിരിച്ചടികളും അതിജീവിച്ച് പലതവണ സിനിമാലോകത്ത് മമ്മൂട്ടി തിരിച്ചെത്തിയിട്ടുണ്ട്. ജീവിതത്തിൽ തന്നെ വലിയൊരു പരീക്ഷണ ഘട്ടം മറികടന്ന് എത്തുമ്പോഴാണ് ഈ പുരസ്കാരം എന്നത് തന്നെ അതിൻറെ പകിട്ടും മ്യൂല്യവുമേറ്റുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Mammootty: 'ഞാനും ഈ തലമുറയിൽ പെട്ടയാൾ, എന്നെയാരും പഴയതാക്കണ്ട': പുരസ്കാരനേട്ടത്തിൽ സന്തോഷം പങ്കുവെച്ച് മമ്മൂട്ടി
Next Article
advertisement
നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബർ എട്ടിന്; ദിലീപ് ഉൾപ്പെടെ 10 പ്രതികളും ഹാജരാകണമെന്ന് കോടതി
നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബർ എട്ടിന്; ദിലീപ് ഉൾപ്പെടെ 10 പ്രതികളും ഹാജരാകണമെന്ന് കോടതി
  • നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ 8ന്; ദിലീപ് ഉൾപ്പെടെ 10 പ്രതികളും ഹാജരാകണമെന്ന് കോടതി നിർദ്ദേശം.

  • ഏഴു വർഷവും എട്ടുമാസവും നീണ്ട വിചാരണക്കൊടുവിലാണ് എറണാകുളം സെഷൻസ് കോടതി വിധി പറയുന്നത്.

  • 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്.

View All
advertisement