ചാത്തമംഗലം ആരോഗ്യരംഗത്ത് കുതിപ്പ്: രണ്ട് പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
Last Updated:
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച ഒ.പി. കെട്ടിടത്തിൻ്റെയും ചൂലൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച കെട്ടിടത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ. റഹീം എംഎല്‍എ നിര്‍വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടമൊരുക്കാന്‍ 1.43 കോടി രൂപയും ജനകീയ ആരോഗ്യ കേന്ദ്രത്തിന് 55.5 ലക്ഷം രൂപയും ഹെല്‍ത്ത് ഗ്രാൻ്റില്‍ നിന്ന് ലഭ്യമാക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടിടത്തും ഇൻ്റര്‍ലോക്ക്, ചുറ്റുമതില്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയില്‍ അലവി മുഖ്യാതിഥിയായി. എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സുഷമ, ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ ഷിയോലാല്‍, ബ്ലോക്ക് മെമ്പര്‍ പി ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.പി.എ. സിദ്ദീഖ്, എം.ടി. പുഷ്പ, റീന മാണ്ടിക്കാവില്‍, മെമ്പര്‍മാരായ എം.കെ. വിദ്യുതലത, ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അഖിലേഷ് കുമാര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ഒ. മായ, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി. ചിത്ര, മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 10, 2025 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ചാത്തമംഗലം ആരോഗ്യരംഗത്ത് കുതിപ്പ്: രണ്ട് പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു


