യാത്രാക്ലേശത്തിന് പരിഹാരമാകും; പാങ്ങോട്-പെരിങ്ങമ്മല ജവഹർ കോളനി പാലത്തിന് 1.74 കോടി ഭരണാനുമതി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
പുതിയ പാലത്തിന് 13.5 മീറ്റർ നീളവും 8.5 മീറ്റർ വീതിയും ഉണ്ടാകും. ഇത് സുരക്ഷിതമായ യാത്രയ്ക്ക് സഹായകമാകും.
തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് - പെരിങ്ങമ്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ജവഹർ കോളനി പാലം പുനർനിർമ്മിക്കുന്നു. ഇതിന് 1.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഈ മേഖലയിലെ ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമാകും.
കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പാലത്തിനായി 1.5 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം സമർപ്പിച്ച എസ്റ്റിമേറ്റ് അനുവദിച്ച തുകയെക്കാൾ കൂടുതലായതിനാൽ ധനകാര്യ വകുപ്പിൽ നിന്ന് യഥാസമയം അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ പാലത്തിൻ്റെ അനിവാര്യതയും കാലപ്പഴക്കവും ഡി. കെ. മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ ധനകാര്യ, പൊതുമരാമത്ത് വകുപ്പുകളെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് പുതുക്കിയ ഡി.എസ്.ആർ. (DSR) അനുസരിച്ചുള്ള 1.74 കോടി രൂപയ്ക്ക് പുതിയ പാലം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചത്.
പുതിയ പാലത്തിന് 13.5 മീറ്റർ നീളവും 8.5 മീറ്റർ വീതിയും ഉണ്ടാകും. ഇത് സുരക്ഷിതമായ യാത്രയ്ക്ക് സഹായകമാകും. വകുപ്പിൽ നിന്നുള്ള സാങ്കേതികാനുമതി കൂടി ലഭ്യമാക്കി വളരെ വേഗം പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 10, 2025 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
യാത്രാക്ലേശത്തിന് പരിഹാരമാകും; പാങ്ങോട്-പെരിങ്ങമ്മല ജവഹർ കോളനി പാലത്തിന് 1.74 കോടി ഭരണാനുമതി


