കോഴിക്കോട് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു; ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സിനിമകൾക്ക് കയ്യടി
Last Updated:
രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര ഫെസ്റ്റിവലിൻ്റെ ഏറ്റവും വലിയ ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗം സിനിമകളുടെ പ്രദർശനം ഞായറാഴ്ച നടന്നു.
കോഴിക്കോട് ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടന്ന രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ മൂന്നാം ദിനം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂവേവ് ഫിലിം സ്കൂൾ വിദ്യാർത്ഥികളുടെ 12 സിനിമകൾ പ്രദർശിപ്പിച്ചു. സാമ്പ്രദായിക സിനിമാ രീതികളെ പൊളിക്കാനായിരിക്കണം ഇൻസ്റ്റിറ്റ്യൂട്ട് സിനിമകൾ ശ്രമിക്കേണ്ടതെന്ന് സംവിധായകൻ രാജേഷ് ജെയിംസ് അഭിപ്രായപ്പെട്ടു.
രണ്ട് സെഷനുകളിലായി നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഷബീർ തുറക്കൽ, ജയ്കു നാരായണൻ, ഷാജി ജോൺ, അശ്വിൻ അശോക് കുമാർ, അഖിൽ ദേവൻ, നിവി, വിപിൻ ദേവ് ശങ്കർ, ജിജു ഗോവിന്ദൻ, ഐശ്വര്യ പുല്ലാട്ട്, ഹരി ഗോവിന്ദ്, നവീൻ ദാസ്, ശിവപ്രസാദ് പി, ഷിംന കെ.പി., രതീഷ് മുള്ളങ്കോട്, കിരൺ കെ.ആർ., അശ്വിൻ എടപ്പാട്ട് എന്നിവർ പ്രേക്ഷകരുമായി സംവദിച്ചു. അർജുൻ കെ, അനുഷ ഗണേഷ് എന്നിവർ മോഡറേറ്റ് ചെയ്തു. രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര ഫെസ്റ്റിവലിൻ്റെ ഏറ്റവും വലിയ ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗം സിനിമകളുടെ പ്രദർശനം ഞായറാഴ്ച നടന്നു.
advertisement
വൈകിട്ട് 6 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം നടന്നു. തുടർന്ന് സമാപന ചിത്രമായി ദി പെൻസിൽ എന്ന ഇറാനിയൻ സിനിമ പ്രദർശിപ്പിക്കുകയും, രാജേഷ് ജെയിംസ് സംവിധാനം ചെയ്ത സ്ലേവ്സ് ഓഫ് ദി എംപയർ, ഗുൽസാർ സംവിധാനം ചെയ്ത പണ്ഡിറ്റ് ഭീംസെൻ ജോഷി എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 10, 2025 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു; ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സിനിമകൾക്ക് കയ്യടി


