അടുത്ത വാട്ടർ ഫെസ്റ്റിന് വരാൻ പുതിയ മേൽപ്പാലം; ബേപ്പൂരിൻ്റെ വികസനക്കുതിപ്പ് പ്രഖ്യാപിച്ച് മന്ത്രി

Last Updated:

ബേപ്പൂരിൻ്റെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിക്ക് കാരണമായ വാട്ടർ ഫെസ്റ്റ് വരും വർഷങ്ങളിലും തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

News18
News18
ബേപ്പൂർ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയിൽ ജനങ്ങളുടെ ഐക്യം വർധിപ്പിക്കാനും ടൂറിസം ഭൂപടത്തിൽ ബേപ്പൂരിൻ്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടർ ഫെസ്റ്റ് കാരണമായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ചാമത് ബേപ്പൂർ ഇൻ്റർനാഷനൽ വാട്ടർ ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ ഒന്നിച്ച് ചേർക്കാൻ ഫെസ്റ്റ് പോലുള്ള കൂടിച്ചേരലുകൾക്ക് സാധിക്കും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ബേപ്പൂർ വാട്ടർ ഫെസ്റ്റും ബേപ്പൂർ നിയോജകമണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും മാറിയതായും മന്ത്രി പറഞ്ഞു. നാടിൻ്റെ എക്കാലത്തെയും ആവശ്യമായ ചെറുവണ്ണൂർ മേൽപ്പാലത്തിലൂടെയാകും അടുത്ത വാട്ടർ ഫെസ്റ്റിനായി ആളുകളെത്തുക. മീഞ്ചന്ത മേൽപ്പാലം, ചാലിയം-കരുവൻത്തുരുത്തി പാലം എന്നിവയുടെ നിർമാണം അടുത്ത വർഷം ആരംഭിക്കാനാകും. ബേപ്പൂരിൻ്റെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിക്ക് കാരണമായ വാട്ടർ ഫെസ്റ്റ് വരും വർഷങ്ങളിലും തുടരുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്‌ടർ ശിഖ സുരേന്ദ്രൻ, മുൻ എംഎൽഎ വി കെ സി മമ്മദ് കോയ, ജില്ലാ പോലീസ് മേധാവി ടി നാരായണൻ, ടൂറിസം ജോയിൻ്റ് ഡയറക്‌ടർ ഡി ഗിരീഷ് കുമാർ, ഫാദർ ജിജു പള്ളിപറമ്പ്, പ്രകാശൻ കറുത്തേടത്ത് എന്നിവർ സംസാരിച്ചു.
തുടർന്ന് പ്രാദേശിക കലാകാരൻമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ കലാപ്രകടനങ്ങൾ അരങ്ങേറി. അന്താരാഷ്ട്ര മിക്‌സ്‌ഡ് മാർഷൽ ആർട്‌സ് (എം എം എ) ചാമ്പ്യനും ഇന്ത്യൻ നാഷനൽ ടീം കോച്ചും അന്താരാഷ്ട്ര റഫറിയുമായ ബേപ്പൂർ സ്വദേശി അബ്‌ദുൽ മുനീർ പുനത്തിൽ, മകനും എം എം എ ജൂനിയർ മത്സരങ്ങളിൽ ചാമ്പ്യനുമായ ബേസിൽ പുനത്തിൽ എന്നിവരെ വേദിയിൽ മന്ത്രി ആദരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വർണശബളമായ ഘോഷയാത്ര ഫെസ്റ്റിൻ്റെ ഭാഗമായി നടന്നു. കയർ ഫാക്‌ടറി പരിസരത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര ബേപ്പൂർ മറീനയിലാണ് അവസാനിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
അടുത്ത വാട്ടർ ഫെസ്റ്റിന് വരാൻ പുതിയ മേൽപ്പാലം; ബേപ്പൂരിൻ്റെ വികസനക്കുതിപ്പ് പ്രഖ്യാപിച്ച് മന്ത്രി
Next Article
advertisement
നാലോവറിൽ വിട്ടുകൊടുത്തത് 7 റൺസ്, വീഴ്ത്തിയത് 8 വിക്കറ്റ്; ട്വന്റി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി 22കാരൻ
നാലോവറിൽ വിട്ടുകൊടുത്തത് 7 റൺസ്, വീഴ്ത്തിയത് 8 വിക്കറ്റ്; ട്വന്റി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി 22കാരൻ
  • ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ ട്വന്റി20 ക്രിക്കറ്റിൽ ആദ്യമായി 8 വിക്കറ്റ് വീഴ്ത്തി

  • നാലോവറിൽ വെറും 7 റൺസ് മാത്രം വിട്ടുകൊടുത്ത് സോനം 8 വിക്കറ്റ് നേടിയതോടെ പുതിയ ലോക റെക്കോർഡ്

  • ഭൂട്ടാൻ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി മ്യാൻമർ 45 റൺസിന് ഓൾഔട്ട്, 82 റൺസിന്റെ വമ്പൻ ജയം

View All
advertisement