500 പേർ, 13 കിലോമീറ്റർ! ബേപ്പൂർ മാരത്തോണിൽ കരുത്തുകാട്ടി വിഷ്ണുവും ജിൻസിയും
Last Updated:
മുഖ്യാതിഥിയായെത്തിയ മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റൻ ഇ കെ കിഷോര്‍കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തോണ്‍ മത്സരം. ചാലിയം ഓഷ്യാനസ് പരിസരത്ത് നടന്ന മത്സരം കെ എം സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റര്‍ ഇ കെ കിഷോര്‍കുമാര്‍ മുഖ്യാതിഥിയായി. രാവിലെ ആറിന് ചാലിയം ഓഷ്യാനസ് പരിസരത്തുനിന്ന് ആരംഭിച്ച മാരത്തണ്‍ 13 കിലോമീറ്റര്‍ പിന്നിട്ട് ബേപ്പൂര്‍ മറീന ബീച്ചിലാണ് അവസാനിച്ചത്.
പുരുഷ-വനിതാ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി 500-ഓളം പേര്‍ പങ്കെടുത്തു. പുരുഷ വിഭാഗത്തില്‍ കെ കെ വിഷ്ണു ഒന്നാം സ്ഥാനവും എം പി നബീയില്‍ സാഹി രണ്ടാം സ്ഥാനവും ജോര്‍ജ് മാത്യു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ജി ജിന്‍സി ഒന്നാം സ്ഥാനവും എന്‍ പൗര്‍ണമി രണ്ടാം സ്ഥാനവും നെസ്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 7,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയുമാണ് സമ്മാനത്തുക. ആദ്യം ഫിനിഷ് ചെയ്യുന്ന അഞ്ച് വനിതകള്‍ക്കും അഞ്ച് പുരുഷന്മാര്‍ക്കും 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിൻ്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായെത്തിയ മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റൻ ഇ കെ കിഷോര്‍കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Dec 29, 2025 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
500 പേർ, 13 കിലോമീറ്റർ! ബേപ്പൂർ മാരത്തോണിൽ കരുത്തുകാട്ടി വിഷ്ണുവും ജിൻസിയും










