വായനയുടെ വഴിയിലൂടെ ഉന്നതിയിലേക്ക് അക്ഷരോന്നതിയുമായി NSS
Last Updated:
ജില്ലാ ഭരണകൂടവും ജില്ലാ പട്ടികവർഗ വികസനവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കോഴിക്കോട് ജില്ലയിലെ 11 പട്ടികവർഗ ഉന്നതി പഠന കേന്ദ്രങ്ങളിലേക്ക് 6000 പുസ്തകങ്ങൾ ശേഖരിച്ച് കൊണ്ട് ലൈബ്രറി സംവിധാനം ഒരുക്കുന്നതിനായി നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുമായി കൊയിലാണ്ടി ക്ലസ്റ്റർ നാഷണൽ സർവീസ് സ്കീം. തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികജാതി വികസന വകുപ്പും ചേർന്ന് നടത്തുന്ന പദ്ധതിയാണ് അക്ഷരോന്നതി. കോഴിക്കോട് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന ഉന്നമനത്തിനായും വായനാശീലം വളർത്തുവാനായും പതിനൊന്ന് 'ഉന്നതി' കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. പുസ്‌തകം കുറവായതിനാൽ ലോക വായനാദിനമായ ജൂൺ 19നോട് അനുബന്ധിച്ച് അക്ഷരോനതി പദ്ധതിയുടെ ഭാഗമായി 5000 ത്തോളം പുസ്തകങ്ങൾ കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്.
യൂണിറ്റ് തലത്തിൽ വോളൻ്റിയർമാർ സമാഹരിച്ച പുസ്തകങ്ങൾ എൻഎസ്‌എസ് റീജണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്തിന് കൈമാറി. ജില്ലാ ഭരണകൂടവും ജില്ലാ പട്ടികവർഗ വികസനവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൊയിലാണ്ടി ഗ്രാമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻഎസ്എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ പി അനിൽകുമാർ അധ്യക്ഷനായി. മുൻ പ്രോഗ്രാം ഓഫീസർമാരായ പി പി അഷറഫ്, എൻ ടി നിഷിത, കെ ജിത, ടി മഹേഷ് എന്നിവർക്ക് യാത്രയയപ്പും നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
July 31, 2025 2:15 PM IST