ആയഞ്ചേരി പറമ്പിൽ ഗവ യു പി സ്കൂളിന് ഒരു കോടിയുടെ ഹൈടെക് കെട്ടിടം; മന്ത്രി ഉദ്ഘാടനം ചെയ്തു
Last Updated:
"വിദ്യാഭ്യാസത്തിന് പുറമെ സാങ്കേതികവിദ്യയും നൈതികതയും സാമൂഹിക ഉത്തരവാദിത്തവും വിദ്യാർത്ഥികൾ പഠിക്കണം."
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച ആയഞ്ചേരി പഞ്ചായത്തിലെ പറമ്പിൽ ഗവ യു പി സ്കൂൾ ഹൈടെക്ക് കെട്ടിടം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാലയങ്ങളെ ലോകതലത്തിലുള്ള മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രതിജ്ഞയുടെ ഭാഗമാണ് സ്കൂളുകളിലെ ആധുനിക സൗകര്യങ്ങളെന്ന് ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങൾ സമൂഹത്തിൻ്റെ ആത്മാവാണ്. കാലത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് അവ പുനർനിർമ്മിക്കേണ്ടത് സർക്കാരിൻ്റെ കർത്തവ്യമാണ്.
വിദ്യാഭ്യാസത്തിന് പുറമെ സാങ്കേതികവിദ്യയും നൈതികതയും സാമൂഹിക ഉത്തരവാദിത്തവും വിദ്യാർത്ഥികൾ പഠിക്കണമെന്നും ലോകത്തിൻ്റെ ഭാവി നിർമ്മാതാക്കളെ സൃഷ്ടിക്കാൻ പൊതുവിദ്യാലയങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.
advertisement
ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അബ്ദുൽ ഹമീദ്, വൈസ് പ്രസിഡൻ്റ് പി കെ ആയിശ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീന, ആയഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഷ്റഫ് വെള്ളിലാട്ട്, ടി വി കുഞ്ഞിരാമൻ മാസ്റ്റർ, പി എം ലതിക, വാർഡ് മെമ്പർ എ സുരേന്ദ്രൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എഞ്ചിനീയർ എൻ ശ്രീജയൻ, ഡിഡിഇ ടി അസീസ്, എഇഒ കെ പ്രേമചന്ദ്രൻ, ബിപിസി പി എം നിശാന്ത്, പിടിഎ പ്രസിഡൻ്റ് നൗഷാദ് തയ്യിൽ, ഹെഡ് മാസ്റ്റർ ആക്കായി നാസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള സമ്മാനങ്ങളും പറമ്പിൽ ഗവ യു പി സ്കൂൾ ഹൈടെക്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനു ശേഷം വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 24, 2025 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ആയഞ്ചേരി പറമ്പിൽ ഗവ യു പി സ്കൂളിന് ഒരു കോടിയുടെ ഹൈടെക് കെട്ടിടം; മന്ത്രി ഉദ്ഘാടനം ചെയ്തു


