advertisement

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റു; ‌എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തൽ

Last Updated:

ചെന്നൈയില്‍ വച്ച് പാളികളിൽനിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ

ഉണ്ണികൃഷ്ണൻ പോറ്റി
ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വര്‍ണത്തട്ടിപ്പ് കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയില്‍ വച്ച് പാളികളിൽനിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഇതു സംബന്ധിച്ച് ഗോവര്‍ധന്‍ എസ്‌ഐടിക്ക് മൊഴി നല്‍കി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് പാളികളില്‍നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റുവെന്നാണ് ഗോവര്‍ധനന്റെ മൊഴി.
മൊഴിയുടെ അടിസ്ഥാനത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പോയി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോള്‍ ഇതു സംബന്ധിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി എസ് പി ശശിധരന്‍ ചോദ്യം ചെയ്തത്. ഗോവര്‍ധനും വില്‍പന സ്ഥിരീകരിച്ചതേടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചത്. സ്വര്‍ണം പൂശലിനൊടുവില്‍ കുറവു വന്ന് 476 ഗ്രാം സ്വര്‍ണം എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ്‌ഐടി.
advertisement
മഹാരാഷ്ട്രയില്‍നിന്നു വിദഗ്ധനെ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചുവെന്നും പൂശലിനുശേഷം ബാക്കിവന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് സ്വര്‍ണം വിറ്റുവെന്ന് കണ്ടെത്തിയത്. ഇതുവഴി നേടിയ പണം ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെയാണു ചെലവഴിച്ചതെന്ന വിവരവും എസ്‌ഐടിക്ക് ലഭിച്ചുവെന്നാണ് വിവരം. പോറ്റിയുടെ വീട്ടില്‍നിന്ന് ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഗോവര്‍ധനുമായുള്ള പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ തെളിയിക്കുന്ന രേഖകളും എസ്ഐടി കണ്ടെത്തി.
Summary: The Special Investigation Team (SIT) has made a crucial finding in the Sabarimala gold fraud case. The SIT has found that Unnikrishnan Potty sold the gold, separated from the plates at Smart Creations in Chennai, to Govardhan, a gold merchant from Ballari.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റു; ‌എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തൽ
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement