മയക്കുമരുന്നു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ ആൻ്റണി രാജുവിന് വീണ്ടും തിരിച്ചടി
- Published by:Rajesh V
- news18-malayalam
Last Updated:
1989ൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ കേസിലെ തൊണ്ടിയായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ കേസിലാണ് ആൻ്റണി രാജു വിചാരണ നേരിടുന്നത്
കൊച്ചി: മുൻ ഗതാഗതമന്ത്രി ആന്റണി രാജു രണ്ടാംപ്രതിയായ 36 വർഷം മുൻപുള്ള തൊണ്ടിമുതൽ തിരിമറിക്കേസിൽ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതിൽ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണാ കോടതി നടപടികൾ തടയുകയും ചെയ്തു. അടുത്തമാസം 20നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
1989ൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ കേസിലെ തൊണ്ടിയായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ കേസിലാണ് ആൻ്റണി രാജു വിചാരണ നേരിടുന്നത്. വിചാരണ കോടതി ശിക്ഷിച്ചെങ്കിലും തൊട്ടുപിന്നാലെ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയ പ്രതി കുറ്റവിമുക്തനായി, പിറ്റേന്ന് രാജ്യംവിട്ടു.
തൊണ്ടിമുതൽ സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന കോടതി ജീവനക്കാരൻ കെ എസ് ജോസ് ഒന്നാം പ്രതിയും, ഒന്നാം പ്രതിയെ സ്വാധീനിച്ച് ലഹരിക്കടത്ത് കേസിലെ തൊണ്ടിമുതലായിരുന്ന അടിവസ്ത്രം കൈക്കലാക്കിയ അഭിഭാഷകനായ ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ഒന്നാം പ്രതിക്കെതിരെ പുതിയ വഞ്ചനാക്കുറ്റം കൂടി വന്നാൽ അത് ആന്റണി രാജുവിനും ബാധകമാകും.
advertisement
ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വഞ്ചന അടക്കമുള്ള വകുപ്പുകളാണ് നിലവിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ സർക്കാർ ജീവനക്കാരുടെ വഞ്ചനക്ക് ചുമത്തേണ്ടത് ഐപിസി 409 എന്ന വകുപ്പാണെന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ ഹർജി. മാധ്യമ പ്രവർത്തകനായ അനിൽ ഇമ്മാനുവലാണ് അഡ്വ. അജിത് ജി അഞ്ചർലേക്കർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.
Summary: The Kerala High Court has admitted a petition seeking the imposition of more severe sections/charges in the 36-year-old evidence tampering case, in which former Transport Minister Antony Raju is the second accused. The High Court has also stayed the trial court proceedings until a decision is made on this petition. This is a crucial intervention by the High Court, coming at a time when a Supreme Court order mandates the completion of the trial by the 20th of next month.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 24, 2025 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മയക്കുമരുന്നു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ ആൻ്റണി രാജുവിന് വീണ്ടും തിരിച്ചടി


