പുതുമയും കരുതലുമൊന്നിച്ച്: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ സമഗ്ര ആരോഗ്യ സേവനങ്ങൾ
Last Updated:
ആധുനിക ഉപകരണങ്ങളുള്ള ഫിസിയോ തെറാപ്പി യൂണിറ്റിൽ കഴിഞ്ഞമാസം മാത്രം 423 പേർക്കാണ് തെറാപ്പി നൽകിയത്. പുറത്ത് 500 രൂപ വരെ ഈടാക്കുമ്പോൾ ഇവിടെ 50 രൂപയാണ് ഫീസ്.
ഗ്രാമീണമായ പേരാമ്പ്ര ജനതയുടെ ആരോഗ്യമുറപ്പാക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ സവിശേഷതകൾ നിരവധിയാണ്. കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഡയാലിസിസ് യൂണിറ്റും ഫിസിയോതെറാപ്പി യൂണിറ്റുമുള്ള ആശുപത്രിയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി. ഒരുമാസം ശരാശരി 12,000 പേരാണ് ഇവിടെ ചികിത്സ തേടുന്നത്. കിടപ്പിലായവർക്ക് വീടുകളിലേക്കെത്തിയും പരിചരണം ഉറപ്പാക്കുന്നുണ്ട്. കിടപ്പുരോഗികൾക്ക് സൗജന്യമായി ഫിസിയോതെറാപ്പി യൂണിറ്റും വയോജനങ്ങൾക്ക് മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. പത്തു വർഷത്തിനകം സൗജന്യമായി 1,08,392 ഡയാലിസിസ് നടത്തി എന്നാണ് ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കുന്നത്. യൂണിറ്റ് വിപുലീകരിച്ചതോടെ 16 മെഷീനിൽ 90 പേരാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നത്. ആധുനിക ഉപകരണങ്ങളുള്ള ഫിസിയോ തെറാപ്പി യൂണിറ്റിൽ കഴിഞ്ഞമാസം മാത്രം 423 പേർക്കാണ് തെറാപ്പി നൽകിയത്. പുറത്ത് 500 രൂപ വരെ ഈടാക്കുമ്പോൾ ഇവിടെ 50 രൂപയാണ് ഫീസ്. 270 പാലിയേറ്റീവ് രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കും സൗജന്യമാണ് ചികിത്സ. ഒരിക്കലും ആശുപത്രിയിൽ മരുന്നിന് ക്ഷാമം ഉണ്ടായിട്ടില്ലെന്ന് രോഗികൾ പറയുന്നു. 24 മണിക്കൂറും കാഷ്വാലിറ്റി, ഫാർമസി, ഇസിജി, ലാബ് തുടങ്ങിയവ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. സ്പെഷ്യലിസ്റ്റുകളടക്കം 15 ഡോക്ടർമാർ ജോലിക്കുണ്ട്. ഡോക്ടർ, നഴ്സ‌്, ഫാർമസിസ്റ്റ് എന്നിവരടങ്ങുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റ് നൂറുകണക്കിന് വയോജനങ്ങൾക്കാണ് പ്രയോജനമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
July 08, 2025 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പുതുമയും കരുതലുമൊന്നിച്ച്: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ സമഗ്ര ആരോഗ്യ സേവനങ്ങൾ