പേര് ദുരുപയോഗം ചെയ്യുന്ന സംഘടനകൾക്കെതിരെ ബോധവത്കരണം: പ്രവാസി കമീഷൻ അദാലത്ത് കോഴിക്കോട് നടന്നു

Last Updated:

പ്രവാസി കുടുംബങ്ങള്‍ നാട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, റിക്രൂട്ടിങ് ഏജന്‍സികളുടെ വഞ്ചന തുടങ്ങിയ വിഷയങ്ങളാണ് കമീഷൻ്റെ പരിഗണനയില്‍ വന്നത്.

പ്രവാസി കമ്മീഷൻ അദാലത്ത് 
പ്രവാസി കമ്മീഷൻ അദാലത്ത് 
പ്രവാസികളുടെ സേവനത്തിനായി ഇ-സേവ കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന്  കോഴിക്കോട് ഗവ. പോളിടെക്‌നിക്കില്‍ സംഘടിപ്പിച്ച പ്രവാസി കമീഷന്‍ അദാലത്തില്‍ പ്രവാസി കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ്. പ്രവാസി മലയാളി എന്ന് പേരിലുള്‍പ്പെടുത്തിയ ഏത് സംഘടന കണ്ടാലും അത് സർക്കാരിൻ്റേതാണെന്ന് തെറ്റിദ്ധരിച്ച് പണം നിക്ഷേപിച്ച് പലരും ചതിയിലകപ്പെടുന്നുണ്ട്. ഇതിനെതിരായ ബോധവത്കരണം കമീഷന്‍ അദാലത്തുകള്‍ വഴിയും മറ്റും നടത്തുന്നുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
അനധികൃത സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയും റിക്രൂട്ടിങ് ഏജന്‍സികളുടെ ജോലി വാഗ്ദാനത്തിലൂടെയുമെല്ലാം പണം നഷ്ടമാകുന്നവര്‍ നിരവധിയാണ്. ഇത്തരം പരാതികള്‍ പൊലീസിൻ്റെയും നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെൻ്റിൻ്റെയും നോര്‍ക്ക റൂട്ട്‌സിൻ്റെയും വെല്‍ഫയര്‍ ബോര്‍ഡിൻ്റെയുമെല്ലാം ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. പ്രവാസി പ്രശ്‌നങ്ങളിലെ പരിഹാരത്തിന് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരമാവധി വേഗത്തില്‍ പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. അനുമതിയില്ലാത്ത സംഘടനകള്‍ക്ക് തടയിടാനും ശ്രമം നടത്തുന്നുണ്ട്. പരാതികള്‍ കാലതാമസം കൂടാതെ അറിയിച്ചാല്‍ നടപടികള്‍ എളുപ്പത്തില്‍ സാധ്യമാകുമെന്നും വേള്‍ഡ് മലയാളി പ്രവാസി ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ 25ഓളം പേരെ പാര്‍ട്ണര്‍മാരാക്കി വഞ്ചിച്ചതിൻ്റെ രണ്ട് പരാതികള്‍ കോഴിക്കോട്ട് ലഭിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
advertisement
പ്രവാസി കുടുംബങ്ങള്‍ നാട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, റിക്രൂട്ടിങ് ഏജന്‍സികളുടെ വഞ്ചന, സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എംബസികളില്‍ നിന്നും തൊഴില്‍ ദാതാക്കളില്‍ നിന്നും ലഭിക്കേണ്ട സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് കമീഷൻ്റെ പരിഗണനയില്‍ വന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പേര് ദുരുപയോഗം ചെയ്യുന്ന സംഘടനകൾക്കെതിരെ ബോധവത്കരണം: പ്രവാസി കമീഷൻ അദാലത്ത് കോഴിക്കോട് നടന്നു
Next Article
advertisement
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
  • രവീന്ദ്ര ജഡേജ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തു, ചെന്നൈ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ.

  • 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യ ഘടകമായ ജഡേജ, 143 വിക്കറ്റുകൾ നേടി.

  • ഐപിഎൽ 2023 ഫൈനലിൽ ഗുജറാത്തിനെതിരെ ജഡേജയുടെ മികച്ച പ്രകടനം സിഎസ്‌കെയെ കിരീട നേട്ടത്തിലെത്തിച്ചു.

View All
advertisement