കലയും സാഹിത്യവും സംസ്കാരവും ഒത്തുചേർന്ന് SNGOU കലോത്സവം
Last Updated:
എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായിരുന്നത്.
ഇടക്ക് തടസ്സപ്പെട്ട പഠനം ഓണ്‍ലൈന്‍ വഴിയും മറ്റും തുടരുന്ന പഠിതാക്കളുടെ കേന്ദ്രമായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പഠിതാക്കളുടെ കലോത്സവം പങ്കെടുക്കുന്നവരുടെയും ആസ്വാദകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 പേരാണ് കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മത്സരത്തില്‍ മാറ്റുരക്കുന്നത്. പ്രായത്തിൻ്റെ പരിധികളും പരിമിതികളും മറികടന്നാണ് പലരും മത്സരത്തിന് എത്തിയത്.
പതിനെട്ട് പിന്നിട്ടവര്‍ മുതല്‍ അറുപത് പിന്നിട്ടവര്‍ വരെ മത്സരത്തിന് എത്തിയിരുന്നു. മറ്റു കലോത്സവത്തില്‍ നിന്ന് ഭിന്നമായി തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലാണ് മത്സരം അരങ്ങേറുന്നത്. ഭരത്യനാട്യം, കുച്ചിപുഡി, നാടോടിനൃത്തം, മൈം, സ്‌കിറ്റ് എന്നിവ വേദികളെ സമ്പന്നമാക്കി. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആൻ്റ് സയന്‍സ് കോളജില്‍ ആറ് വേദികളിലായാണ് കലോത്സവം നടക്കുന്നത്. ഭരത്യനാട്യം, ഒപ്പന, സ്‌കിറ്റ്, നാടോടിനൃത്തം എന്നിവ അരങ്ങേറിയ വേദികളില്‍ കാണികളുടെ തിരക്ക് പ്രകടമായിരുന്നു. കോളജ് ഗ്രൗണ്ടിലെ ഓപ്പണ്‍ സ്റ്റേജിലാണ് നാടോടിനൃത്തം അരങ്ങേറിയത്.
advertisement
എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായിരുന്നത്. കലയും സാഹിത്യവും സംസ്‌കാരവും ചേര്‍ന്നുനില്‍ക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിൻ്റെ വിളംബരമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവം മാറുകയുണ്ടായി. കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തില്‍ നടനും സംവിധായകനുമായ മധുപാല്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 01, 2025 12:48 PM IST


