അലാവുദ്ദീൻ ഖാൻ വെള്ളിത്തിരയിൽ: ചലച്ചിത്രമേളയുടെ ശ്രദ്ധാകേന്ദ്രമായി ഋത്വിക് ഘട്ടക് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി

Last Updated:

ശനി, ഞായർ ദിവസങ്ങളിലായി മത്സര വിഭാഗം സിനിമകൾ പ്രദർശിപ്പിക്കും. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

Meet the director 
Meet the director 
കോഴിക്കോട് ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടക്കുന്ന രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിനം തമിഴ്, മലയാളം സിനിമകൾ ശ്രദ്ധനേടി. രണ്ടാം ദിനം ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 11 മലയാളം സിനിമകളും 3 തമിഴ് സിനിമകളും പ്രദർശിപ്പിച്ചു.
വൈകിട്ട് നടന്ന ഓപ്പൺ ഫോറം ഫെസ്റ്റിവലിൻ്റെ ആർട്ടിസ്റ്റിക് ഡയറക്ടർ അർജുൻ മോഡറേറ്റ് ചെയ്തു. സംവിധായകരായ റിതിൻ രവീന്ദ്രൻ, റയാൻ ഷമീർ, ഡോ. സി. ഗണേഷ്, തസ്നി അമീർ, ദിപിൻ ചെനയിൽ, ജയകൃഷ്ണൻ, കുഞ്ഞേരി, അനൂജ ജി, അജിത് ചന്ദ്രൻ, ഏഴിൽ അരശു എന്നിവർ കാണികളുമായി സംവദിച്ചു.
ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും. ബംഗാളി സംവിധായകൻ ഋതിക് ഘട്ടക്കിൻ്റെ 100-ാമത് ജന്മവാർഷികത്തിൻ്റെ ഭാഗമായി ഉസ്താദ് അലാവുദ്ദീൻ ഖാനേക്കുറിച്ച് ഋതിക് ഘട്ടക് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. നദീം നൗഷാദ് കുറേറ്റ് ചെയ്യുന്ന മൂവീസ് ഓൺ മ്യൂസിക് വിഭാഗത്തിൽ മണി കൗളിൻ്റെ സിദ്ധേശ്വരി പ്രദർശിപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിലായി കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ സിനിമകൾ, ന്യൂവേവ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ സിനിമകൾ, ഡയറക്ടർ ഫോക്കസ് വിഭാഗത്തിൽ രാജേഷ് ജെയിംസ് സംവിധാനം ചെയ്ത സിനിമകൾ, മത്സര വിഭാഗം സിനിമകൾ എന്നിവ പ്രദർശിപ്പിക്കും. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
അലാവുദ്ദീൻ ഖാൻ വെള്ളിത്തിരയിൽ: ചലച്ചിത്രമേളയുടെ ശ്രദ്ധാകേന്ദ്രമായി ഋത്വിക് ഘട്ടക് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി
Next Article
advertisement
'ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി പ്രതിഷേധാർഹം' :മുഖ്യമന്ത്രി
'ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി പ്രതിഷേധാർഹം' :മുഖ്യമന്ത്രി
  • ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി

  • ആർഎസ്എസ് ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്.

  • വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിൽ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തലാണെന്ന് മുഖ്യമന്ത്രി.

View All
advertisement