വോയ്സ് ബോക്സ് പ്രോഗ്രാം: മലയാളം വോയ്സ് ആർട്ടിസ്റ്റായി ജിൻസിൽ പി കെ
Last Updated:
ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുമായി ചേർന്ന് ഇന്ത്യയിലെ വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കായി സംഘടിപ്പിച്ച അപ്‌സ്കില്ലിംഗ് പ്രോഗ്രാം ആണ് ‘ദ വോയ്‌സ്‌ബോക്‌സ്’.
മലയാളം വോയ്സ് ആർട്ടിസ്റ്റായി കോഴിക്കോട് സ്വദേശി ജിൻസിൽ പി കെ തിരെഞ്ഞെടുക്കപ്പെട്ടു. റൈസ് അപ്പ് ഫോറം എന്ന എൻ ജി ഒയുടെ ചെയർപേഴ്സൺ കൂടിയാണ് വോയ്സ് ഓവർ ആർട്ടിസ്റ്റായ ജിൻസിൽ.
ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ (MoIB) കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NFDC), നെറ്റ്ഫ്ലിക്സ് ഇന്ത്യയുമായി ചേർന്ന് ഇന്ത്യയിലെ വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കായി സംഘടിപ്പിച്ച അപ്‌സ്കില്ലിംഗ് പ്രോഗ്രാം ആണ് ‘ദ വോയ്‌സ്‌ബോക്‌സ്’. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, എന്നിവിടങ്ങളിൽ വെച്ച് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി എന്നീ 8 ഭാഷകളിൽ ഓരോ ബാച്ചിലും 30 ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പ്രാഥമിക സ്ക്രീനിംഗ് നടത്തി.
advertisement

210 പേരെ തിരെഞ്ഞെടുത്ത് 'വോയ്‌സ് ബോക്സ്' പ്രോഗ്രാം റെക്കഗ്നിഷൻ ഓഫ് പ്രയർ ലേണിംഗിൽ (ആർ പി എൽ) 5 ദിവസത്തെ പരിശീലനം നൽകി, തുടർന്ന് മൂല്യനിർണ്ണയവും (ഓൺലൈൻ ടെസ്റ്റ്,വോയ്സ് ഓഡിഷൻ), നടത്തിയാണ് 8 പേരെ 8 ഭാഷകളിലായി ഇന്ത്യയിൽ നിന്ന് തിരെഞ്ഞെടുത്തത്. ഗോവയിൽ വെച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് 21/11/2024 ന് തിരെഞ്ഞെടുക്കപ്പെട്ടവർക്ക് പുരസ്കാരം നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
November 25, 2024 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വോയ്സ് ബോക്സ് പ്രോഗ്രാം: മലയാളം വോയ്സ് ആർട്ടിസ്റ്റായി ജിൻസിൽ പി കെ