പോകാന്‍ ഉദ്ദേശിക്കുന്നണ്ടെങ്കില്‍ പെട്ടെന്ന് പോണം മിസ്റ്റര്‍; അബ്ദുള്ളക്കുട്ടിക്കെതിരെ എ.എം രോഹിത്‌

എപി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.

news18
Updated: May 28, 2019, 2:34 PM IST
പോകാന്‍ ഉദ്ദേശിക്കുന്നണ്ടെങ്കില്‍ പെട്ടെന്ന് പോണം മിസ്റ്റര്‍; അബ്ദുള്ളക്കുട്ടിക്കെതിരെ എ.എം രോഹിത്‌
news18
  • News18
  • Last Updated: May 28, 2019, 2:34 PM IST
  • Share this:
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ കെ.പി.സി.സി അംഗം എ.എം രോഹിത്. മോദി ഭക്തരെ ഒരു നിമിഷം പോലും വൈകാതെ എടുത്ത് പുറത്തു കളയണമെന്നാണ് രോഹിത് ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലുംഎഴുതുവാനോ പറയുവാനോ സാധിക്കില്ല. എ.പി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളയിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിര്‍ത്താന്‍ എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണെന്നും രോഹിത് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

പോസ്റ്റ് പൂര്‍ണരൂപത്തില്‍

ഇത്തരം മോദി ഭക്തരെ ഒരു നിമിഷംപോലും കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തില്‍ വച്ച് പുലര്‍ത്തരുത്. എടുത്ത് പുറത്തു കളയണം.

കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലുംഎഴുതുവാനോ പറയുവാനോ സാധിക്കില്ല. എപി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.

Also Read 'ഭരണത്തിൽ ഗാന്ധിയൻ മൂല്യമുണ്ട്'; നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയെ പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി

അദ്ദേഹത്തിന് മോദിയെ പുകഴ്ത്താം, വികസന നായകനാക്കാം.പക്ഷെ അത് കോണ്‍ഗ്രസിന്റെ ചിലവില്‍ ആകരുത്. മോദി സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കാം എന്നു പറഞ്ഞാലും ഞങ്ങള്‍ മതേത്വര വിശ്വാസികളുടെ മുന്നില്‍, മനസ്സില്‍ മോദി കുറ്റക്കാരാനാണ്. നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യില്‍ പറ്റിയിട്ടുള്ളവനാണ്.

പോകാന്‍ ഉദ്ദേശിക്കുന്നണ്ടെങ്കില്‍ പെട്ടെന്ന് പോണം  മിസ്റ്റര്‍ പഴയ കൂടാരത്തിലേക്കൊണെങ്കിലും മോദി കൂടാരത്തിലെക്കൊണെങ്കിലും ഞങ്ങള്‍ക്ക് രണ്ട് കൂടാരവും തുല്യരാണ്.First published: May 28, 2019, 2:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading