'ഭരണത്തിൽ ഗാന്ധിയൻ മൂല്യമുണ്ട്'; നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയെ പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി

പാവപ്പെട്ടവരുടെ മുഖം ഓർമിച്ചാണ് മോദി പദ്ധതികൾ ആവിഷ്കരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതി വഴി ശൗച്യാലയങ്ങൾ നൽകിയതും ഉജ്ജ്വല്‍യോജന പദ്ധതി വഴി പാചകവാതക കണക്ഷൻ നഷകിയതുമെല്ലാം അബ്ദുള്ളക്കുട്ടി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

news18
Updated: May 28, 2019, 6:52 AM IST
'ഭരണത്തിൽ ഗാന്ധിയൻ മൂല്യമുണ്ട്'; നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയെ പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി
എ.പി അബ്ദുള്ളക്കുട്ടി
  • News18
  • Last Updated: May 28, 2019, 6:52 AM IST
  • Share this:
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയും വികസന അജണ്ടയുമാണ് ബിജെപിക്ക് വൻ വിജയം സമ്മാനിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദി ഭരണത്തിൽ ഗാന്ധിയൻ മൂല്യമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നു. പാവപ്പെട്ടവരുടെ മുഖം ഓർമിച്ചാണ് മോദി പദ്ധതികൾ ആവിഷ്കരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതി വഴി ശൗച്യാലയങ്ങൾ നൽകിയതും ഉജ്ജ്വല്‍യോജന പദ്ധതി വഴി പാചകവാതക കണക്ഷൻ നഷകിയതുമെല്ലാം അബ്ദുള്ളക്കുട്ടി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ബുള്ളറ്റ് ട്രെയിൻ അടക്കമുള്ള സ്വപ്ന പദ്ധതികളും മോദി ആവിഷ്കരിക്കുന്നു. വിമർശനങ്ങൾക്കപ്പുറം വികസനത്തിനും പുരോഗതിക്കുമായി ചർച്ചകൾ നടത്താൻ സമയമായെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാവ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അബ്ദുള്ളക്കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

# നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി

നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ
എന്ത് കൊണ്ട് ഈ വിജയം ഉണ്ടായി?
എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ
പ്രതിപക്ഷക്കാർ മാത്രമല്ല BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്
എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്മ മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു....

നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക...ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.
1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി
2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിത്
കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക് മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.

ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?
സ്മാർട്ട് സിറ്റികളുംബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്...
നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്....

നരേന്ദ്രമോദിയെ വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്....പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി.

First published: May 28, 2019, 6:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading