'ചക്ക വീണ് മരിച്ചവരുടെ പേരും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തണോ?' എന്നാണ് ആരോഗ്യമന്ത്രി ചോദിച്ചത്: സുധാകരൻ
Last Updated:
സർക്കാരിന്റെ ഈ ജനവിരുദ്ധ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെ തുടർന്ന് കോവിഡ് മരണത്തിലെ ക്രമക്കേടുകൾ പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തിൽ പറയേണ്ടി വന്നതെന്നും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം: കോവിഡ് മരണങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യം സാമൂഹിക നീതിയെ മുൻനിർത്തി ഞാൻ ഉയർത്തികൊണ്ട് വരികയും പ്രതിപക്ഷം അക്കാര്യം നിയമസഭയിൽ ഉയർത്തുകയും ചെയ്തപ്പോൾ തികഞ്ഞ പുച്ഛത്തോടെയും ധാർഷ്ട്യത്തോടെയുമാണ് സർക്കാർ നേരിട്ടതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയപ്പോൾ, 'ചക്ക വീണ് മരിച്ചവരുടെ പേരും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തണോ?' എന്നാണ് ആരോഗ്യ മന്ത്രി നിയമസഭയിൽ ചോദിച്ചത്. അന്നവരെ പിന്തുണച്ച് ബെഞ്ചിലടിക്കാത്ത ഭരണപക്ഷ എം എൽ എമാർ കുറവായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
സർക്കാരിന്റേയും ആരോഗ്യ മന്ത്രിയുടെയും ആകെയുള്ള താൽപര്യം, കോവിഡ് മരണ കണക്കുകൾ കുറച്ചു കാണിച്ച് സർക്കാരിന്റെ സൽപ്പേര് നിലനിർത്തൽ മാത്രമാണെന്നും സുധാകരൻ ആരോപിച്ചു. ജനങ്ങളുടെ ജീവിതമോ സാമൂഹിക നീതിയോ സർക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതാണ് യു ഡി എഫ് ആദ്യം മുതൽ ഉയർത്തിയ വിഷയമെന്നും സുധാകരൻ വ്യക്തമാക്കി.
advertisement
'കോവിഡ് മരണങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യം സാമൂഹിക നീതിയെ മുൻനിർത്തി ഞാൻ ഉയർത്തികൊണ്ട് വരികയും പ്രതിപക്ഷം അക്കാര്യം നിയമസഭയിൽ ഉയർത്തുകയും ചെയ്തപ്പോൾ തികഞ്ഞ പുച്ഛത്തോടെയും ധാർഷ്ട്യത്തോടെയുമാണ് സർക്കാർ നേരിട്ടത്. കോവിഡ് ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും തുടർന്ന് മരണത്തിന് കീഴടങ്ങേണ്ടി വരുകയും ചെയ്ത സ്വന്തം സഹോദരന്റെഅനുഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഞാൻ ഈ വിഷയം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത്.
'ചക്ക വീണ് മരിച്ചവരുടെ പേരും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തണോ?' എന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ ചോദിച്ചത്. അന്നവരെ പിന്തുണച്ച് ബെഞ്ചിലടിക്കാത്ത ഭരണപക്ഷ എം എൽ എമാർ കുറവായിരിക്കും.
advertisement
സർക്കാരിന്റെയും ആരോഗ്യ മന്ത്രിയുടെയും ആകെയുള്ള താൽപര്യം, കോവിഡ് മരണ കണക്കുകൾ കുറച്ചു കാണിച്ച് സർക്കാരിന്റെ സൽപ്പേര് നിലനിർത്തൽ മാത്രമാണ്. ജനങ്ങളുടെ ജീവിതമോ സാമൂഹിക നീതിയൊ സർക്കാർ മുഖവിലക്കെടുക്കുന്നില്ല എന്നതാണ് യു ഡി എഫ് ആദ്യം മുതൽ ഉയർത്തിയ വിഷയം.
സർക്കാരിന്റെ ഈ ജനവിരുദ്ധ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെ തുടർന്ന് കോവിഡ് മരണത്തിലെ ക്രമക്കേടുകൾ പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തിൽ പറയേണ്ടി വന്നത്. കോവിഡാനന്തര അവസ്ഥകൾ കാരണമുള്ള മരണങ്ങൾ കോവിഡ് മരണങ്ങൾ ആയി തന്നെ രേഖപ്പെടുത്തി അവരുടെ കുടുംബങ്ങൾക്കുള്ള ആനൂകൂല്യങ്ങൾ ഉറപ്പ് വരുത്തണം എന്നാണ് ഇന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളും ആവശ്യങ്ങളും അക്ഷരംപ്രതി ശരിവെക്കുകയാണ് കോടതി ചെയ്തത്.
advertisement
സ്വന്തം മുഖം മിനുക്കലിനേക്കാൾ ജനങ്ങളുടെ ജീവിതത്തിനും ജീവനും വില കല്പിക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവേണ്ടതുണ്ട്. കോവിഡ് ബാധിച്ചു മരണമടഞ്ഞ ഓരോരുത്തരുടെയും കുടുംബാംഗങ്ങൾക്ക് സാമൂഹിക നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ഈ ആവശ്യവുമായി മുന്നോട്ടു പോകും.
സർക്കാരിന്റെ ഈ ജനവിരുദ്ധ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെ തുടർന്ന് കോവിഡ് മരണത്തിലെ ക്രമക്കേടുകൾ പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തിൽ പറയേണ്ടി വന്നതെന്നും സുധാകരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2021 1:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചക്ക വീണ് മരിച്ചവരുടെ പേരും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തണോ?' എന്നാണ് ആരോഗ്യമന്ത്രി ചോദിച്ചത്: സുധാകരൻ