• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം: കെറെയില്‍ സമര കേന്ദ്രങ്ങളില്‍ ആഘോഷം, മാടപ്പള്ളിയില്‍ സര്‍ക്കാരിന്‍റെ കോലം കത്തിച്ചു

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം: കെറെയില്‍ സമര കേന്ദ്രങ്ങളില്‍ ആഘോഷം, മാടപ്പള്ളിയില്‍ സര്‍ക്കാരിന്‍റെ കോലം കത്തിച്ചു

സര്‍ക്കാരിനേറ്റ തിരിച്ചടിയില്‍ സമരാനുകൂലികള്‍ മധുരം വിതരണം ചെയ്തു

  • Share this:
    തൃക്കാക്കരയില്‍ ഇടത് മുന്നണിക്കേറ്റ പരാജയം ആഘോഷിച്ച് കെറെയില്‍ സമരക്കാര്‍. സംസ്ഥാനത്ത് കെറെയില്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ കോട്ടയം മാടപ്പള്ളിയില്‍ കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍  സര്‍ക്കാരിന്‍റെ കോലം കത്തിച്ചു. തുടര്‍ന്ന് സമരാനുകൂലികള്‍ മധുരം വിതരണം ചെയ്തു. തൃക്കാക്കരയില്‍ സര്‍ക്കാരിനേറ്റത് കെറെയിലിന്‍റെ പേരില്‍ ജനങ്ങളെ ദ്രോഹിച്ചതിനുള്ള മറുപടിയാണെന്ന് സമരാനുകൂലികള്‍ പറഞ്ഞു.

    അതേസമയം വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നിയമസഭയിലെത്തുത്. 25,015 വോട്ടിന്‍റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയിരിക്കുന്നത്. 2011ൽ ബെന്നി ബെഹന്നാൻ നേടിയ 22,406 വോട്ടുകളുടെ ഭൂരിപക്ഷം ഉമാ മറികടന്നു.

    അഹങ്കാരികള്‍ക്കും പിടിവാശാക്കാര്‍ക്കും ജനം നല്‍കിയ ഷോക്കാണ് തൃക്കാക്കര : എ.കെ ആന്‍റണി


    അഹങ്കാരികൾക്കും പിടിവാശിക്കാര്‍ക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്‍റാണ് തൃക്കാക്കരയിലെ ജനവിധിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  എ.കെ. ആന്‍റണി .സർക്കാർ വാർഷികം ജൂണ്‍ മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നു.ഉമയ്ക്ക് മുന്നിൽ മറ്റുള്ളവരെല്ലാം നിഷ്പ്രഭരായിരുന്നു.ജനങ്ങൾ കഷ്ടപ്പെടുമ്പോൾ മന്ത്രിമാർ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തത് വോട്ടർമാർക്ക് ഇഷ്ടമായില്ല.മുഖ്യ മന്ത്രിയും മന്ത്രിമാരും ആത്മ പരിശോധന നടത്തണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

    തെരഞ്ഞെടുപ്പ് പരാജയത്തില്‍നിന്ന് മുഖ്യമന്ത്രി പാഠം ഉള്‍കൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്. ജനങ്ങള്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ ചെണ്ട കൊട്ടി തോല്‍പ്പിച്ചു, തൃക്കാക്കര മണ്ഡലത്തിലെ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും സ്വീകാര്യയായ സ്ഥാനാര്‍ഥിയായിരുന്നു ഉമാ തോമസെന്നും എ.കെ ആന്‍റണി പറഞ്ഞു. യുഡിഎഫിന്‍റെ ചിട്ടയായ പ്രവര്‍ത്തനമാണ് മണ്ഡലത്തിലുണ്ടായെതെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.
    Published by:Arun krishna
    First published: