'ജൈവ ബുദ്ധിജീവിയല്ല' കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയാൻ പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാർക്കുമില്ല'; കെഎസ് ശബരിനാഥന്‍
- Published by:Sarika KP
- news18-malayalam
Last Updated:
സമ്മേളനത്തിൽ കയ്യടിച്ചില്ലെങ്കിൽ വാസ്‌ആപ്പിലൂടെ ആരേയും പേടിപ്പിക്കാൻ വരില്ലെന്നും കോൺഗ്രസിലുള്ളത് അണികളാണ് അടിമകളല്ലെന്നും പിഷാരടി പറഞ്ഞിരുന്നു.
തൃശൂർ: തൃശൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ കാൾമാക്സ് മുതൽ പിണറായി വിജയനെ വരെ ട്രോളി നടൻ രമേശ് പിഷാരടിയുടെ പ്രസംഗത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെഎസ് ശബരിനാഥന്‍. ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ലെന്ന് ശബരിനാഥന്‍ അദ്ദേഹത്തിൻറെ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം
ശബരിനാഥന്‍ പറഞ്ഞത്: ”രമേശ് പിഷാരടി മന്ത്രി ആര്‍.ബിന്ദുവിന്റെ ഭാഷയില്‍ പറയുന്നത് പോലെ ഒരു ജൈവ ബുദ്ധിജീവിയല്ല, പക്ഷേ ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ല ”.
സമ്മേളനത്തിൽ കയ്യടിച്ചില്ലെങ്കിൽ വാസ്‌ആപ്പിലൂടെ ആരേയും പേടിപ്പിക്കാൻ വരില്ലെന്നും കോൺഗ്രസിലുള്ളത് അണികളാണ് അടിമകളല്ലെന്നും പിഷാരടി പറഞ്ഞു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിന് പിന്നാലെ തന്നോട് ഒരു സുഹൃത്ത് എന്തിനാണ് കോൺഗ്രസിനെ പിന്തുണയ്‌ക്കുന്നതെന്ന് ചോദിച്ചു. കോൺഗ്രസിനൊപ്പം നിന്നാൽ അത് നിന്റെ ജോലിയെ കാര്യമായി ബാധിക്കുമെന്നും സുഹൃത്ത് ഉപദേശിച്ചു. എന്നാൽ തന്റെ മേഖലയിൽ ഇപ്പോൾ വലിയ മത്സരമാണ് നടക്കുന്നതെന്നും വലിയ നേതാക്കളാണ് മത്സര രംഗത്തുള്ളതെന്നും പിഷാരടി വേദിയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
May 26, 2023 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജൈവ ബുദ്ധിജീവിയല്ല' കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയാൻ പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാർക്കുമില്ല'; കെഎസ് ശബരിനാഥന്‍