advertisement

സിനിമയ്ക്ക് പുറത്തുള്ള ഒരു ചെറിയ പണി; നീണ്ട രണ്ടരവർഷക്കാലം ആരുമറിയാതെ മോഹൻലാൽ ചെയ്തത്

Last Updated:
സഹപ്രവർത്തകരും മോഹൻലാലിന്റെ കൈപ്പുണ്യം നുകരാൻ അവസരം ലഭിച്ചവരാണ്. വിശാലമായ അടുക്കള തന്നെ അതിനു വേണം എന്ന നിർബന്ധവും മോഹൻലാലിനില്ല
1/4
സിനിമ മോഹൻലാലിനെ വളർത്തി എന്ന് പറയുന്നത് പോലെത്തന്നെ, മോഹൻലാൽ (Mohanlal) സിനിമയിൽ വളർന്നു എന്ന് പറഞ്ഞാലും തെറ്റില്ല. ആദ്യ ചിത്രം ഇറങ്ങുമ്പോൾ മോഹൻലാലിന് പ്രായം വെറും 20 വയസ്. സിനിമയിലല്ലാതെ അദ്ദേഹം ജീവിച്ച വർഷങ്ങൾ നോക്കുമ്പോൾ എത്രയോ കുറവ്. അന്ന് തൊട്ടിന്നുവരെ മോഹൻലാൽ ചിത്രമില്ലാത്ത ഒരു വർഷമുണ്ടായിട്ടില്ല. അത്രയ്ക്കുണ്ട് മലയാള സിനിമയും മോഹൻലാലും തമ്മിലെ ഇഴപിരിയാത്ത ബന്ധം. ഇന്ന് ലോകസിനിമയ്ക്ക് മുന്നിൽ മലയാളം അറിയപ്പെടാനുള്ള കാരണക്കാരിൽ പ്രധാനിയും മോഹൻലാൽ ആണ്

2/4
അഭിനയം പോലെത്തന്നെ മോഹൻലാൽ ഇഷ്‌ടപ്പെടുന്നകാര്യമാണ് ഭക്ഷണം. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു വരുന്ന പൊതിച്ചോറ് മുതൽ, നാവിൽ രുചിയൂറുന്ന ഭക്ഷണം ഏതായാലും അദ്ദേഹത്തിന് പ്രിയം. ഭക്ഷണം കഴിക്കാൻ മാത്രമല്ല, കഴിപ്പിക്കാനും മോഹൻലാലിന് കഴിവുണ്ട്. വളരെ മികച്ച ഒരു പാചകക്കാരൻ കൂടിയാണ് നടൻ മോഹൻലാൽ. കുടുംബവും, അടുത്ത ചില സുഹൃത്തുക്കളും, സഹപ്രവർത്തകരും മോഹൻലാലിന്റെ കൈപ്പുണ്യം നുകരാൻ അവസരം ലഭിച്ചവരാണ്. വിശാലമായ അടുക്കള തന്നെ അതിനു വേണം എന്ന നിർബന്ധവും മോഹൻലാലിനില്ല (തുടർന്ന് വായിക്കുക)

3/4
കോവിഡ് നാളുകളിൽ പലരും വീടുകളിൽ മാത്രമായി ഒതുങ്ങിയിരുന്ന സമയത്ത് മോഹൻലാൽ തന്റെ പാചകകലയിൽ പരീക്ഷണങ്ങളുമായി സജീവമായി. അതിൽ ചിലത് വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിലും എത്തിച്ചേർന്നു. മോഹൻലാൽ അതിഥിയായി വന്നാൽ, അദ്ദേഹത്തിന് നല്ല ഭക്ഷണം നൽകുന്ന ആതിഥേയർ ചിലരുണ്ട്. ആ ഭക്ഷണം ബോധിച്ചു കഴിഞ്ഞാൽ, പിന്നെ അതുപോലൊന്നു ചെയ്തു നോക്കുന്നതിലാകും മോഹൻലാലിന് താല്പര്യം. അങ്ങനെ രണ്ടരവർഷക്കാലം സിനിമയ്ക്ക് പുറത്ത് മോഹൻലാൽ ചെയ്ത ഒരു കാര്യമുണ്ട്

4/4
രണ്ടരവർഷക്കാലം ഗൃഹലക്ഷ്മി എന്ന മാസികയിൽ മോഹൻലാൽ റെസിപ്പികൾ എഴുതിയിരുന്നു. ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഏതെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ അവിടുത്തെ ഭക്ഷണം കഴിച്ചാൽ, അതിഷ്‌ടമായാൽ, അവിടുത്തെ അമ്മയോടോ വീട്ടുകാരോടോ ആ രുചിക്കൂട്ടുകൾ എന്തെന്ന് ചോദിച്ചു മനസിലാക്കി അത് എഴുതിയെടുക്കും. ചിലപ്പോൾ അത് വീട്ടിൽ തന്നെയുണ്ടാകും. അതിനു ശേഷം അത് പ്രസിദ്ധീകരിക്കും. പൊതുവേദിയിൽ ഇതുപറയുന്ന കൂട്ടത്തിൽ തന്നെ മോഹൻലാൽ റെസിപ്പികൾ ഉണ്ടെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്ന കാര്യവും അവിടെവച്ചവതരിപ്പിച്ചു. ഒരിക്കൽ ഷൂട്ടിങ്ങിനായി പോയ കാരവനിലെ അടുക്കളയിൽ പോലും പാചകം പരീക്ഷിച്ച മോഹൻലാലിന്റെ ദൃശ്യം വൈറലായിരുന്നു

കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും

  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement