കോഴിക്കോട്: ദോഹയില്‍ നിന്നുള്ള ഐ.എക്‌സ് - 374 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 183 യാത്രക്കാരുമായി തിങ്കളാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 നാണ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങിയത്. ഒമ്പത് ജില്ലകളില്‍ നിന്നായി 181 പേരും രണ്ട് തമിഴ്‌നാട് സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള 15 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 44 കുട്ടികള്‍, 61 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, കോവിഡ് ലെയ്സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു.
ദോഹയില്‍ നിന്ന് തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ
മലപ്പുറം - 44,
ആലപ്പുഴ - ഒന്ന്,
എറണാകുളം - ഒന്ന്,
കണ്ണൂര്‍ - 24,
കാസര്‍കോഡ് - 17,
കോഴിക്കോട് - 73,
പാലക്കാട് - 17,
തൃശൂര്‍ - രണ്ട്,
വയനാട് - രണ്ട്.
ഇവര്‍ക്കൊപ്പം രണ്ട് തമിഴ്‌നാട് സ്വദേശികളും സംഘത്തിലുണ്ടായിരുന്നു.
ദോഹയില്‍ നിന്നെത്തിയ നാല് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കണ്ണൂര്‍ സ്വദേശിക്കു മാത്രമാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആരോഗ്യ പ്രശനങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗര്‍ഭിണിയായ മലപ്പുറം സ്വദേശിനിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
TRENDING:News18 Impact: അതിര്‍ത്തിക്കപ്പുറമിപ്പുറം നിന്ന വധൂവരന്മാര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം മാംഗല്യം [NEWS]ഇന്ത്യൻ വംശജയായ 10 വയസുകാരിക്ക് ട്രംപിന്റെ ആദരവ് [NEWS]കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് 'കഞ്ചാവാ'ക്കി നൽകി; കാശുപോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി; നാലുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു [NEWS]
35 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് പോയി. ദോഹയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരെത്തിയവരില്‍ പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 144 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doha, Expat return, Karippur, Special flight, Vande Bharat Mission