തിരുവനന്തപുരം: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചയാളെ വെട്ടി SFI നേതാവിനെ തിരുകി കയറ്റി ആൾമാറാട്ടം. തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞെടുപ്പിൽ യുയുസിയായി SFI പാനലിൽ നിന്ന് ജയിച്ചത് അനഘയെന്ന വിദ്യാര്ഥിനിയാണ്.എന്നാൽ SFI ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളേജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. സംഭവത്തിൽ കെഎസ് യു വൈസ് ചാൻസിലർക്കും ഡിജിപിക്കും പരാതി നല്‍കി.
യുസിയായിരുന്ന അനഘ സ്ഥാനം ഒഴിഞ്ഞതോടെ വിശാഖിന്റെ പേര് നൽകുകയായിരുന്നുവെന്നാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് അധികൃതരുടെ വിശദീകരണം. പതിമൂന്നാം തീയതി തന്നെ വിശാഖിന്റെ പേര് ലിസ്റ്റിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത് നൽകിയെന്നും കോളജ് അധികൃതർ പറയുന്നു. കത്തിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.
Also Read- ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോനെ നീക്കി; നടപടി വിപ്പ് ലംഘിച്ച് യുഡിഎഫിനൊപ്പം നിന്നതിന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനാർത്ഥിയായി വിശാഖിനെ തീരുമാനിച്ചിട്ടില്ലെന്നും ആറ്റിങ്ങൽ കോളേജിലെ വിജയ് വിമലാണ് ചെയർമാൻ സ്ഥാനാർത്ഥിയെന്നുമാണ് എസ്‌എഫ്ഐ വിശദീകരണം. വിവാദത്തിനു പിന്നാലെ കാട്ടാക്കട ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് വിശാഖിനെ മാറ്റി.
Also Read- ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് ഏഴുവർഷം വരെ ശിക്ഷ; ഓർഡിനൻസിന് അംഗീകാരം സംഭവത്തിൽ സിപിഎമ്മും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനാണ് അന്വേഷണ ചുമതല.
യുയുസി സ്ഥാനത്തുനിന്ന് ഒഴിവായി എന്ന് പറയപ്പെടുന്ന അനഘയുടെ മൊഴിയെടുത്തു. എസ്എഫ്ഐ നേതൃത്വത്തിനെതിരെ അനഘ പരാതി നൽകിയതായാണ് സൂചന. എസ്എഫ്ഐ ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെയാണ് വിശാഖിനെ തിരുകി കയറ്റിയതെന്നും ആരോപണമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.