കൊച്ചി: കൊച്ചി കോർപറേഷൻ അംഗമായ ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോനെ യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതിനെ തുടർന്ന് സ്ഥാനത്തുനിന്ന് നീക്കി. ഇതുസംബന്ധിച്ച തീരുമാനം ദേശീയ പ്രസിഡന്‍റ് വാനതി ശ്രീനിവാസനാണ് പുറത്തുവിട്ടത്.
Also Read- ‘ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടുള്ളവർ പറഞ്ഞത്, എന്നാൽ തൃശൂരിന് ഗുണമുണ്ടാകും’; നടൻ ബൈജു
കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിനെ തുടർന്നാണ് നടപടി. പത്മജയുടെ വോട്ടിലാണ് യുഡിഎഫ് അവിശ്വാസം പാസാക്കിയത്.
Also Read- കാറിലെത്തി മാല പൊട്ടിക്കാൻ ശ്രമം; മോഷ്ടാക്കളെ ചെറുത്ത യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നേതൃത്വത്തിന്‍റെ അറിവില്ലാതെയാണ് പത്മജ വോട്ട് ചെയ്തതെന്ന് വ്യക്തമാക്കി നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി മേൽകമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Kochi Corporation