Local Body Election 2020 | നടൻ തിലകന്റെ മകൻ BJP സ്ഥാനാർത്ഥി; അങ്കത്തട്ട് ഒരുങ്ങുന്നത് കൊച്ചിയിൽ

Last Updated:

യു ഡി എഫിന്റെ സിറ്റിങ് സീറ്റായ വാർഡിലാണ് ഷിബു തിലകൻ ജനവിധി തേടുന്നത്.

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനാണ് തിലകൻ. അദ്ദേഹത്തിന്റെ മകൻ രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ. തിലകന്റെ മകനായ ഷിബു തിലകൻ ആണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
തൃപ്പുണ്ണിത്തുറ നഗരസഭയിലാണ് അദ്ദേഹം മത്സരിക്കുന്നത്. ബി ജെ പി സ്ഥാനാർത്ഥിയായാണ് ഷിബു മത്സര രംഗത്തേക്ക് എത്തുന്നത്. നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിലാണ് ഷിബു തിലകൻ മത്സരിക്കുന്നത്.
നിലവിൽ തൃപ്പുണ്ണിത്തുറ നഗരസഭയിൽ 11 സീറ്റുകളാണ് ബി ജെ പിക്കുള്ളത്. 1996 മുതൽ ബി ജെ പി പ്രവർത്തകനാണ് ഷിബു.
You may also like:'അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിന് ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല; അത് ഇടതുപക്ഷത്തിന്‍റെ നയമല്ല': ടി.വി രാജേഷ് [NEWS]പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും [NEWS] 'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം': മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ [NEWS]
അച്ഛന്റെ പാത പിന്തുടർന്ന് ഷിബു നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിലകന്റെ നാടക ട്രൂപ്പിലും അദ്ദേഹം സജീവമായിരുന്നു. യക്ഷിയും ഞാനും, ഇവിടം സ്വർഗമാണ്, ഗുണ്ട, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.
advertisement
യു ഡി എഫിന്റെ സിറ്റിങ് സീറ്റായ വാർഡിലാണ് ഷിബു തിലകൻ ജനവിധി തേടുന്നത്.
ഭാര്യ ലേഖയ്ക്കും അമ്മ സരോജത്തിനും ഒപ്പം തിരുവാങ്കുളം കേശവൻ പടിയിലാണ് താമസം. തപസ്യ കലാസാഹിത്യ വേദിയുടെ സജീവ പ്രവർത്തകനും ബി ജെ പി തിരുവാങ്കുളം ഏരിയ സെക്രട്ടറിയുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020 | നടൻ തിലകന്റെ മകൻ BJP സ്ഥാനാർത്ഥി; അങ്കത്തട്ട് ഒരുങ്ങുന്നത് കൊച്ചിയിൽ
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement