Local Body Elections 2020 | കൊച്ചി പഴയ കൊച്ചിയല്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മുല്ലപ്പിള്ളി രാമചന്ദ്രനും സതീശനും നേർക്കുനേർ
Last Updated:
കെ പി സി സി അധ്യക്ഷന്റെ പേര് മുല്ലപ്പള്ളി രാമചന്ദ്രൻ ആണെങ്കിൽ ഇവിടുത്തെ ബി ജെ പി സ്ഥാനാർത്ഥിയുടെ പേര് മുല്ലപ്പിള്ളി രാമചന്ദ്രൻ എന്നാണ്.
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നേർക്കു നേർ ഏറ്റുമുട്ടുന്ന രണ്ടു പേരാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് ഗോദയിൽ ശ്രദ്ധേയമായിരിക്കുന്നത്. മുല്ലപ്പിള്ളി രാമചന്ദ്രനും എതിരാളിയായി സതീശനും. ഇതെന്താ കോൺഗ്രസ് നേതാക്കാളായ ഇവർ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയോ എന്ന് ചോദിക്കാൻ വരട്ടെ, പേരിൽ മാത്രമേ സാമ്യമുള്ളൂ. ആളുകൾ വേറെ വേറെയാണ്.
കൊച്ചിയിലെ രണ്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് ഇരുവരും. എറണാകുളം തൃപ്പുണ്ണിത്തുറ നഗരസഭയിലെ നാൽപത്തിയെട്ടാം വാർഡിലാണ് ഈ അപൂർവ പേരു സംഗമം. ഇവിടുത്തെ സ്ഥാനാർത്ഥികൾക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പേരുകളോട് സാമ്യമുണ്ട് എന്നുള്ളതാണ് ഇവിടുത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നതും.
You may also like:'അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിന് ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല; അത് ഇടതുപക്ഷത്തിന്‍റെ നയമല്ല': ടി.വി രാജേഷ് [NEWS]പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും [NEWS] 'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം': മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ [NEWS]
മുല്ലപ്പിള്ളി രാമചന്ദ്രൻ ബി ജെ പി സ്ഥാനാർത്ഥിയായി എത്തുമ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി കുപ്പായം അണിഞ്ഞാണ് പി ബി സതീശൻ പോരാട്ടത്തിന് എത്തുന്നത്. വാർഡുകളിൽ ഇരുവരുടെയും പോസ്റ്ററുകളും ഫ്ലക്സുകളും നിറഞ്ഞുകഴിഞ്ഞു.
advertisement
കെ പി സി സി അധ്യക്ഷന്റെ പേര് മുല്ലപ്പള്ളി രാമചന്ദ്രൻ ആണെങ്കിൽ ഇവിടുത്തെ ബി ജെ പി സ്ഥാനാർത്ഥിയുടെ പേര് മുല്ലപ്പിള്ളി രാമചന്ദ്രൻ എന്നാണ്. ഒരു വള്ളിയുടെ വ്യത്യാസം മാത്രമാണ് ഇരുവരുടെയും പേര് തമ്മിലുള്ളത്. മുമ്പ് കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നു മുല്ലപ്പിള്ളി രാമചന്ദ്രൻ. രണ്ടു തവണ വാർഡിലേക്ക് മത്സരിച്ചിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2020 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | കൊച്ചി പഴയ കൊച്ചിയല്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മുല്ലപ്പിള്ളി രാമചന്ദ്രനും സതീശനും നേർക്കുനേർ