ഹിജാബ് വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരമെന്ന് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ

Last Updated:

ഹൈക്കോടതി വ്യക്തമായ നിര്‍ദേശം നല്കിയ സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിക്ഷിപ്ത താല്പര്യത്തോടെയാണെ് സംശയിക്കേണ്ടിയിരിക്കുന്നു എന്നും കെആർഎൽസിസി

News18
News18
തിരുവനന്തപുരം: കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്‌കൂളിലെ യൂണിഫോം വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരവും നിയമവിരുദ്ധവുമെന്ന് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി). പള്ളുരുത്തി സെന്‍റ് റീത്താസ് സ്‌കൂളിലെ യൂണിഫോം വിഷയത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കിയ സാഹചര്യത്തിലും വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിക്ഷിപ്ത താല്പര്യത്തോടെയാണെ് സംശയിക്കേണ്ടിയിരിക്കുന്നു.
പരിഹരിക്കപ്പെട്ട പ്രശ്‌നത്തില്‍ പ്രതികരണം നടത്തി സ്‌കൂളിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനും പ്രദേശത്തെ സമാധാനാന്തരീക്ഷം കലുഷിതമാക്കുന്നതിനും വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം കാരണമാകും. നിയമപരമായി യൂണിഫോം പോലുള്ള വിഷയങ്ങളില്‍ തീരുമാന ങ്ങളെടുക്കാനും നടപ്പിലാക്കാനും മനേജ്‌മെന്റിന് അവകാശമുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കുകയും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ സംശയകരമാണ്.
ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങളുടെമേല്‍ സര്‍ക്കാര്‍ നിരന്തരം നടത്തുന്ന കടുകയറ്റം അന്യായമാണ്. അത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത്തരം വിഷയങ്ങളെ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകള്‍ അപകടകരമാണെ് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹിജാബ് വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരമെന്ന് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ
Next Article
advertisement
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?
  • ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ 17ാം നമ്പർ കെട്ടിടത്തിലെ 13ാം നമ്പർ മുറി സീൽ ചെയ്തിരിക്കുന്നു.

  • ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയുടെ കേന്ദ്രമായി ഈ മുറി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.

  • ഫൊറൻസിക് പരിശോധനയ്ക്കായി ലാബിൽ നിന്ന് രാസ അവശിഷ്ടങ്ങളും മറ്റ് വസ്തുക്കളും ശേഖരിച്ചിട്ടുണ്ട്.

View All
advertisement