ലാവലിന്‍ കേസ് മാറ്റി വയ്ക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ

News18 Malayalam
Updated: January 10, 2019, 11:49 AM IST
ലാവലിന്‍ കേസ് മാറ്റി വയ്ക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ
  • Share this:
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ. കേസിലെ മൂന്നാം പ്രതിയും കെഎസ്ഇബി മുന്‍ ചെയര്‍മാനുമായ ആര്‍ ശിവദാസന്‍ ആണ് അപേക്ഷ നല്‍കിയത്.

സിബിഐയുടെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. എത്ര സമയം വേണം എന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല. ലാവലിന്‍ കേസ് ഇന്ന് ജസ്റ്റിസ് മാരായ എന്‍ വി രമണ മോഹന ശാന്തന ഗൗഡര്‍ എന്നിവര്‍ പരിഗണിക്കാനിരിക്കെയാണ് അപേക്ഷ.

Also Read: ലാവലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നത്. നേരത്തെ ജസ്റ്റിസ് മാരായ എന്‍ വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.

പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ പങ്കാളികളാണെന്നാണ് അപ്പീലില്‍ സിബിഐയുടെ വാദം. എല്ലാ അപ്പീലുകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും ഇത് വരെ ആരും മറുപടി സത്യവാങ് മൂലം ഫയല്‍ ചെയ്തിട്ടിട്ടില്ല.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍