'ഒരിക്കലും നുണ പറയാത്ത ഒരു മനുഷ്യൻ'; മറഡോണയെ അനുസ്മരിച്ച് ബോബി ചെമ്മണ്ണൂർ

Last Updated:

'അത് ചതിയാണ് ബോബി എന്ന് പറഞ്ഞ് മറഡോണ പൊട്ടിക്കരഞ്ഞു' - ബോബി ചെമ്മണ്ണൂർ

ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ അത് മറഡോണയാണെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. ഇതോടെയാണ് മറഡോണയോടുള്ള ആരാധനയും സ്നേഹവും കൂടിയതെന്നും ബോബി പറഞ്ഞു. മറഡോണയെ കേരളത്തിലെത്തിച്ച ഓർമകളും ബോബി പങ്കുവെച്ചു.
ചില സമയങ്ങളിൽ പഴയ കാര്യങ്ങൾ ഓർത്ത് അദ്ദേഹം കരയുമായിരുന്നു. ഡ്രഗ്സ് യൂസ് ചെയ്തെന്നു പറഞ്ഞ് കളിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ കുറിച്ച് പറഞ്ഞ് മറഡോണ കരഞ്ഞിട്ടുണ്ട്. അത് ചതിയാണ് ബോബി, ഞാൻ ഇന്നസന്റായിരുന്നു. എന്റെ കാൽനഖം പഴുത്ത് കളിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ അതിനു നൽകിയ മരുന്നു ബാൻഡ് ആയിരുന്നു. മരുന്ന് അറിയാതെ കഴിച്ചതും അത് പിടിക്കപ്പെടുകയും ചെയ്തത് ഫുട്ബോൾ ലോബിയുടെ ചതിയായിരുന്നുവെന്നും പറഞ്ഞ് മറഡോണ പൊട്ടിക്കരഞ്ഞതായും ബോബി പറഞ്ഞു.
advertisement
മറഡോണയുമായി കൂടുതൽ അടുക്കാൻ സാധിച്ചിരുന്നതായും ബോബി അനുസ്മരിച്ചു. ഇന്ന് ഫുട്ബോൾ ലോകത്ത് പലരും പതിനായിരക്കണക്കിനു കോടികൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും മറഡോണയുടെ ബാങ്ക് അക്കൗണ്ടിൽ ഒന്നും കാണില്ലെന്ന് ബോബി പറഞ്ഞു. സമ്പാദിക്കാനറിയാത്ത, പണത്തോട് ആർത്തിയില്ലാത്ത മനുഷ്യനായിരുന്നു ഡിയേഗോ മറഡോണയെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഒരിക്കലും നുണ പറയാത്ത ഒരു മനുഷ്യൻ'; മറഡോണയെ അനുസ്മരിച്ച് ബോബി ചെമ്മണ്ണൂർ
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement