ജനവിധി അറിയാന്‍ കാത്തു നിന്നില്ല; LDF​ സ്ഥാനാര്‍ഥി വാഹനാപകടത്തിൽ മരിച്ചു

Last Updated:

വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മരിച്ചു. തലക്കാട് പഞ്ചായത്ത് 15-ാം വാർഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവുമായ സഹീറബാനു ആണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ്​ സഹീറബാനുവിന്​ പരിക്കേല്‍ക്കുന്നത്​. അപകടത്തിനു മുമ്പുവരെ സജീവമായി പ്രചരണത്തിലുണ്ടായിരുന്ന സഹീറ ബാനു ചികിത്സയിലായിരുന്നു.
സഹോദര​െന്‍റ മകനുമൊത്ത് ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്​. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. തൈവളപ്പില്‍ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്നീദ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനവിധി അറിയാന്‍ കാത്തു നിന്നില്ല; LDF​ സ്ഥാനാര്‍ഥി വാഹനാപകടത്തിൽ മരിച്ചു
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement