Local Body Elections 2020| ആന്തൂരിൽ സമ്പൂർണ വിജയമാവർത്തിക്കാൻ എൽഡിഎഫ്; ഇക്കുറി പ്രതിപക്ഷമുണ്ടാകുമെന്ന് യുഡിഎഫ്

Last Updated:

കഴിഞ്ഞ തവണ ആന്തൂർ നഗരസഭയിൽ പ്രതിപക്ഷം ഇല്ല എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രധാന ചർച്ചാവിഷയമായിരുന്നു. 28 വാർഡുകളുള്ള നഗരസഭയിൽ 14 ഇടത്ത് എതിരില്ലാതെയാണ് ഇടത് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടത്. മത്സരം നടന്ന 14 ഇടങ്ങളിൽ എൽഡിഎഫ് തന്നെ വിജയിക്കുകയും ചെയ്തു.

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച ആന്തൂർ നഗരസഭയിൽ ഇത്തവണ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് മുന്നണികൾ. ഇടതുമുന്നണിക്ക് സമ്പൂർണ ആധിപത്യമുണ്ടായിരുന്ന നഗരസഭയിൽ ഇത്തവണ പ്രതിപക്ഷം ഉണ്ടാകുമെന്ന് ഉറപ്പു പറയുകയാണ് യുഡിഎഫ് .
കഴിഞ്ഞ തവണ ആന്തൂർ നഗരസഭയിൽ പ്രതിപക്ഷം ഇല്ല എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രധാന ചർച്ചാവിഷയമായിരുന്നു. 28 വാർഡുകളുള്ള നഗരസഭയിൽ 14 ഇടത്ത് എതിരില്ലാതെയാണ് ഇടത് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടത്. മത്സരം നടന്ന 14 ഇടങ്ങളിൽ എൽഡിഎഫ് തന്നെ വിജയിക്കുകയും ചെയ്തു.
advertisement
ഇത്തവണയും നഗരസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചുകഴിഞ്ഞു. മുൻ തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി മുകുന്ദനെ മുൻനിർത്തിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നഗരസഭ ചെയർപേഴ്സൺ ആയിരുന്ന പി കെ ശ്യാമള മത്സര രംഗത്തില്ല.
ഇത്തവണ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ സമദ് കടമ്പേരി ന്യൂസ് 18നോട് പറഞ്ഞു. "കോൺഗ്രസ് നേതാവായിരുന്ന വി ദാസന്റെ കൊലപാതകത്തെ തുടർന്നാണ് നഗരസഭയിൽ യുഡിഎഫിന്റെ പ്രവർത്തനം താളം തെറ്റിയത്. ഭയംമൂലം സ്ഥാനാർഥികളെ പിന്തുണക്കാൻ പലരും വിമുഖത പ്രകടിപ്പിച്ചു. അങ്ങനെയാണ് 14 ഇടത്ത് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ''- സമദ് കടമ്പേരി ആരോപിക്കുന്നു.
advertisement
അയ്യങ്കോൽ, ധർമശാല, കടമ്പേരി എന്നീ വാർഡുകളിൽ ശക്തമായ പ്രചാരണം നടത്തിയാൽ വിജയിക്കാനാകും എന്നാണ് യുഡിഎഫ് പ്രതീക്ഷ.
എന്നാൽ ആന്തൂർ ഇത്തവണയും സമ്പൂർണമായി തങ്ങൾക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് . "വ്യവസായിയുടെ ആത്മഹത്യ സംബന്ധിച്ചുള്ള ഉള്ള വിവാദങ്ങളുടെ സത്യാവസ്ഥ ജനങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. നിയമവിരുദ്ധമായി ഒന്നും നഗരസഭ ചെയർപേഴ്സൺ ചെയ്തിട്ടില്ല എന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ പ്രചാരണം തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വിലപ്പോകില്ല , " പി മുകുന്ദൻ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
കഴിഞ്ഞ അഞ്ചുവർഷം ആന്തൂർ നഗരസഭയുടെ ഭരണസമിതി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത് എന്ന് ചെയർപേഴ്സൺ പി കെ ശ്യാമള അവകാശപ്പെടുന്നു. മാലിന്യ സംസ്കരണം, കൃഷി തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടമാണ് ഉണ്ടായത്. ഈ മേഖലയിലെ പ്രവർത്തനത്തിന് പല പുരസ്കാരങ്ങളും സ്വന്തമാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു'' -പി കെ ശ്യാമള ന്യൂസ് 18 നോട് പറഞ്ഞു.
മണ്ഡലത്തിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാനുള്ള നീക്കം ബിജെപിയും ആരംഭിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020| ആന്തൂരിൽ സമ്പൂർണ വിജയമാവർത്തിക്കാൻ എൽഡിഎഫ്; ഇക്കുറി പ്രതിപക്ഷമുണ്ടാകുമെന്ന് യുഡിഎഫ്
Next Article
advertisement
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
  • ഡോ. ഷഹീൻ ഷാഹിദ് രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ശ്രീനഗറിൽ വെളിപ്പെടുത്തി.

  • ഡോ. ഉമർ ഉൻ നബി, ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. അദീർ മജീദ് റാത്തർ എന്നിവരും ഫരീദാബാദ് മൊഡ്യൂളിൽ.

  • അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

View All
advertisement