ഇടതുപക്ഷം കൊണ്ടുവന്ന വികസനം എന്താണെന്ന് നേതാക്കൻമാർ പറയണം;ആശയസംവാദത്തിന് BJP തയ്യാറെന്ന് മേയർ വി വി രാജേഷ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
നഗരസഭ മുൻപ് ഭരിച്ചവരാണ് തലസ്ഥാനത്തിന്റെ വികസന അവസരങ്ങൾ ഇല്ലാതാക്കിയതെന്നും വിവി രാജേഷ്
ഇടതുപക്ഷ നേതാക്കളെയും അവർ കൊണ്ടുവന്ന വികസനങ്ങളെയും പരസ്യമായി ചോദ്യം ചെയ്ത് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എന്നിവർ നിരവധിത്തവണ അധികാരത്തിലിരുന്നവരാണെന്നും ഇവർ നഗരത്തിനായി എന്ത് വികസനമാണ് കൊണ്ടുവന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷം നടപ്പിലാക്കിയ വികസനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബിജെപി തയ്യാറാണെന്നും ഈ മൂന്ന് നേതാക്കളെയും താൻ തുറന്ന സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും മേയർ അറിയിച്ചു.
നഗരത്തിലെ പ്രധാന പ്രശ്നങ്ങളായ കുടിവെള്ള ക്ഷാമം, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കാൻ ഈ നേതാക്കൾ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ തെരുവ് നായ വന്ധീകരണം, മാലിന്യ നിർമ്മാർജ്ജനം എന്നീ വിഷയങ്ങളിൽ മുൻ ഭരണസമിതികളുടെ പരാജയവും ചർച്ചയാകണം.
വിദ്യാഭ്യാസ മന്ത്രി കൂടിയായ വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകൾ എന്താണെന്നും മേയർ ചോദിച്ചു. വി. ശിവൻകുട്ടി മേയറായിരുന്ന അഞ്ച് വർഷത്തെ ഭരണവും ബിജെപി അധികാരത്തിലിരിക്കുന്ന നിലവിലെ മൂന്ന് മാസവും തമ്മിൽ താരതമ്യം ചെയ്യാൻ താൻ തയ്യാറാണെന്ന് പറഞ്ഞ വി.വി. രാജേഷ്, നഗരസഭ മുൻപ് ഭരിച്ചവരാണ് തലസ്ഥാനത്തിന്റെ വികസന അവസരങ്ങൾ ഇല്ലാതാക്കിയതെന്നും കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 28, 2026 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടതുപക്ഷം കൊണ്ടുവന്ന വികസനം എന്താണെന്ന് നേതാക്കൻമാർ പറയണം;ആശയസംവാദത്തിന് BJP തയ്യാറെന്ന് മേയർ വി വി രാജേഷ്








