വനിതാ മതിൽ: നിർബന്ധത്തിനു വഴങ്ങി പങ്കെടുക്കുമെന്ന് എം. ലീലാവതി
Last Updated:
കൊച്ചി : പ്രിയപ്പെട്ട ചില വിദ്യാർത്ഥികളുടെ നിർബന്ധത്തിന് വഴങ്ങി വനിതാ മതിലിൽ പങ്കെടുക്കുമെന്നും പ്രൊഫ എം.ലീലാവതി. കക്ഷി-മത-ജാതിക്ക് അതീതമായ ലിംഗപരമായ ഏകത എന്ന ആശയത്തിന് വേണ്ടി മാത്രമാണ് ഇതിൽ പങ്കെടുക്കുന്നത്. സ്ത്രീ പക്ഷ ആശയത്തോട് മാത്രമാണ് ചേർന്നു നിൽക്കുന്നത് അല്ലാതെ ഒരു തരത്തിലുള്ള രാഷ്ട്രീയവും ഇതിൽ കണക്കിലെടുക്കുന്നില്ലെന്നും ന്യൂസ് 18നോട് സംസാരിക്കവെ അവർ വ്യക്തമാക്കി.
ഒരു രാഷ്ട്രീയ കക്ഷിയെയും താൻ പ്രതിനിദാനം ചെയ്യുന്നില്ല. സ്ത്രീകളെ മാത്രമാണ് പ്രതിനിദാനം ചെയ്യുന്നത്. സ്ത്രീപക്ഷം ഒരു സമാരംഭം തുടങ്ങുന്നതിൽ പിന്നോട്ട് നിൽക്കുന്നതിൽ അർഥമില്ല. എന്നാൽ ഈ നടക്കുന്ന പ്രകടനങ്ങളിൽ വിശ്വാസമില്ല. മതിൽ എന്ന പ്രതീകത്തോടും യോജിക്കുന്നില്ല. അത് പ്രതിരോധം മാത്രമല്ല.. ജയിൽ, വിഭജനം, പാരതന്ത്ര്യം എല്ലാത്തിനെയും സൂചിപ്പിക്കുന്നതാണ്. ചങ്ങല ആണെങ്കിൽ ഇത്രയും പ്രശ്നം വരുന്നില്ല. അത് കണ്ണിചേർക്കുന്നത് കൂടിയാണ്. ലീലാവതി കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 01, 2019 3:27 PM IST


