സ്ത്രീയുടെ ശരീരഘടനയെക്കുറിച്ചുള്ള പരാമർശം ലൈംഗിക അതിക്രമം; ഹൈക്കോടതി

Last Updated:

നല്ല ബോഡി സ്ട്രക്ചർ എന്ന് പറഞ്ഞതിൽ ലൈംഗികചുവ ഇല്ലായിരുന്നു എന്ന കെഎസ്ഇബി മുൻജീവനക്കാൻ്റെ വാദം പരാതിക്കാരി എതിർത്തു

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ലൈം​ഗിക അതിക്രമത്തിന്റെ പരിതിയിൽ വരുമെന്ന് ഹൈക്കോടതി. സഹപ്രവർത്തകയ്ക്ക് നല്ല ശരീരഘടനയെന്ന പറയുകയും തുടർന്ന് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ മൊബൈലിൽ അയക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ലൈംഗികാതിക്രമക്കേസ് റദ്ദാക്കാൻ കെഎസ്ഇബി മുൻജീവനക്കാരൻ പുത്തൻവേലിക്കര സ്വദേശി ആർ രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. സഹപ്രവർത്തകയ്ക്ക് നല്ല ശരീരഘടനയാണെന്ന് പറയുകയും അശ്ലീലച്ചുവയുള്ള പരാമർശം നടത്തുകയും മൊബൈലിൽ അശ്ലീല സന്ദേശം അയക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരായ പരാതി.
ബോഡി സ്ട്രക്ചർ നല്ലതാണെന്ന കമന്റ് ലൈംഗികാതിക്രമം അല്ലെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും പരാതിക്കാരി ശക്തമായി എതിർത്തു. സഹപ്രവർത്തകർക്ക് മുന്നിൽവെച്ച് പൊതുവേദികളിൽ വച്ച് അശ്ലീല ഭാഷ ഉപയോഗിച്ച് അപമാനിക്കാറുണ്ടെന്നും യുവതി ആരോപിച്ചു. 2013ൽ ഇതിനെതിരെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകിയിരുന്നുവെന്നും തുടർന്ന് ഹർജിക്കാരനെ സ്ഥലം മാറ്റിയെങ്കിലും മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ തുടർന്നുവെന്നും പരാതിയിൽ പറയുന്നു. നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ മറ്റ് നമ്പറുകളിൽ നിന്ന് സന്ദേശം അയച്ചു. കെഎസ്ഇബി വിജിലൻസ് ഓഫീസർക്ക് പരാതി നൽകിയിട്ടും പെരുമാറ്റത്തിൽ മാറ്റമില്ലാതെ വന്നതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്ന് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീയുടെ ശരീരഘടനയെക്കുറിച്ചുള്ള പരാമർശം ലൈംഗിക അതിക്രമം; ഹൈക്കോടതി
Next Article
advertisement
ഭീഷണിയും ശല്യവും; ആണ്‍സുഹൃത്തിനെ രണ്ട് യുവതികള്‍ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി
ഭീഷണിയും ശല്യവും; ആണ്‍സുഹൃത്തിനെ രണ്ട് യുവതികള്‍ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി
  • ചെന്നൈ പല്ലാവരത്ത് ഭീഷണിപ്പെടുത്തിയ ആൺസുഹൃത്തിനെ രണ്ട് യുവതികൾ കൂട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തി

  • റീനയും രാത്ചിതയും ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു, മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുന്നു

  • യുവതികൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെന്നും ഭീഷണി കാരണം കൊലപാതകം ആസൂത്രണം ചെയ്തതാണെന്നും പോലീസ് പറഞ്ഞു

View All
advertisement